ചര്‍മ്മത്തെ പുനരുജ്ജീവിപ്പിച്ച് സൗന്ദര്യം സംരക്ഷിക്കാം

By online desk .03 07 2020

imran-azhar

 

 

വാര്‍ദ്ധക്യത്തിലേക്ക് കടക്കുമ്പോള്‍ പല ലക്ഷണങ്ങളും നമ്മുടെ മുഖത്തും ശരീരത്തിലും പ്രകടമാകും. ശരീരത്തിന് ചുളിവുകളും മുടിയിഴകള്‍ക്ക് നരയും വരുന്നു. കൂടാതെ, കണ്ണിന്റെ കാഴ്ചയെയും ഓര്‍മ്മശക്തിയേയും ഇത് കാര്യമായി ബാധിക്കും. ചര്‍മ്മത്തിലുണ്ടാകുന്ന കറുത്ത പുള്ളികള്‍ മാറ്റാന്‍ രണ്ടാഴ്ച മതി. എപേ്പാഴും ചെറുപ്പമായിരിക്കാനാണ് എല്‌ളാവരും ആഗ്രഹിക്കുന്നത്. എന്നാല്‍, പലപേ്പാഴും നമ്മുടെ ജീവിതശൈലിയും ഭക്ഷണ രീതിയും നമ്മളെ പെട്ടെന്ന് വയസ്‌സന്‍മാരാക്കുന്നു. അകാല വാര്‍ദ്ധക്യം ഏറ്റവും ആദ്യം ബാധിക്കുന്നതും നമ്മുടെ മുഖത്തെ തന്നെയാണ്. ഇതിനെ പ്രതിരോധിക്കാന്‍ എന്തൊക്കെ ചെയ്യണം എന്നാവും ആലോചനയെങ്കില്‍, മുഖത്തെ ചുളിച്ചില്‍ മാറ്റി ചര്‍മ്മം തൂങ്ങുന്നത് തടയാന്‍ ചെയ്യേണ്ട ചില മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ... മുട്ടയുടെ വെള്ള: മുട്ടയുടെ വെള്ളയാണ് ആദ്യത്തെ പ്രതിവിധി. മുട്ടയുടെ വെള്ള ഉപയോഗിച്ച് മുഖത്തെ ചര്‍മ്മത്തിന് തിളക്കവും മുറുക്കവും നല്‍കാം. മാത്രമല്‌ള, ചര്‍മ്മം ചെറുപ്പമായിരിക്കാനും മുട്ടയുടെ വെള്ള ഉപയോഗിക്കാം.


ഉപയോഗിക്കേണ്ട വിധം: മുട്ടയുടെ വെള്ള മുഖത്ത് നല്‌ളത് പോലെ തേച്ച് പിടിപ്പിച്ച് അതിന് മുകളില്‍ ഒരു ടിഷ്യു പേപ്പര്‍ കൊണ്ട് മൂടുക. അതിനുശേഷം ഒരു ലെയര്‍ കൂടി മുട്ടയുടെ വെള്ള തേച്ചു പിടിപ്പിക്കുക. അതിനു മുകളില്‍ ഒരു ടിഷ്യൂ കൂടി ചേര്‍ക്കുക. അല്‍പ്പസമയത്തിനുശേഷം ഇത് ഉണങ്ങിക്കഴിയുമ്പോള്‍ പതുക്കെ ഉരിച്ചെടുക്കുക.
മുട്ടയുടെ വെള്ളയും നാരങ്ങ നീരും: മുട്ടയുടെ വെള്ളയും നാരങ്ങാ നീരും തേനില്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. നല്‌ളത് പോലെ മസ്‌സാജ് ചെയ്തതിനുശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ഇത് മുഖത്തിന് തിളക്കം നല്‍കുകയും ചര്‍മ്മത്തെ പുനരുജ്ജീവിപ്പിക്കുകയും ചെയ്യും.


കുക്കുമ്പര്‍: സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്നതാണ് കുക്കുമ്പര്‍. കുക്കുമ്പര്‍ ചര്‍മ്മത്തിന്റെ സുഷിരങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ചര്‍മ്മത്തെ ചെറുപ്പമാക്കുന്നു. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍ കെ വിറ്റാമിന്‍ സി എന്നിവയും കുക്കുമ്പറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കുക്കുമ്പറിലെ ഏറ്റവും പ്രധാനപെ്പട്ട ഒന്നാണ് സിലിക്ക, ഇത് ചര്‍മ്മത്തിന്റെ വാര്‍ദ്ധക്യം തടയുന്ന ടിഷ്യൂകള്‍ എല്‌ളാം ഇല്‌ളാതാക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തിസിറ്റി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.


ഉപയോഗിക്കേണ്ട വിധം: കുക്കുമ്പര്‍ ചെറിയ കഷ്ണങ്ങളാക്കി മിക്‌സിയില്‍ അരച്ചതിനുശേഷം അതിന്റെ പള്‍പെ്പടുത്ത് മുട്ടയുടെ വെള്ളയും കൂടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. മുഖത്ത് നല്‌ളത് പോലെ തേച്ച് പിടിപ്പിച്ച് 15 മിനിട്ടിനുശേഷം കഴുകിക്കളയുക. ഇപ്രകാരം ചെയ്താല്‍ പാര്‍ശ്വഫലങ്ങളൊന്നുമില്ലാതെ തന്നെ തീര്‍ച്ചയായും ഫലം ലഭിക്കും. എന്നാല്‍, പ്രകൃതി ദത്തമായ രീതികള്‍ ചെയ്യുമ്പോള്‍ ഫലം ലഭിക്കാന്‍ സമയമെടുക്കുന്നത് സ്വാഭാവികമാണ്. അതിനാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കാന്‍ ദിവസങ്ങള്‍ വേണ്ടിവരും.

OTHER SECTIONS