By Web Desk.26 11 2020
പാര്‍ട്ടികളും മറ്റ് വിരുന്നു സല്‍ക്കാരങ്ങളില്‍ പോകുമ്പോഴും വിവാഹത്തിന് വധുവായി അണിഞ്ഞൊരിങ്ങി ഏവരുടെയും ശ്രദ്ധയാകര്‍ഷിക്കും വിധം സൗന്ദര്യവതിയായി നില്‍ക്കുമ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഭംഗി വര്‍ദ്ധിപ്പിക്കാനായി ഉപയോഗിച്ച മേക്കപ്പ് കുറച്ച് മണിക്കൂകള്ക്കുശേഷം വിയര്‍ത്തൊലിച്ച് മുഖം വൃത്തികേടാവുന്നത്. എന്നാല്‍, ഇനി ആ പ്രശ്നത്തിന് പരിഹാരമാണ് എയര്‍ ബ്രഷ് മേക്കപ്പ്. ഗണ്‍ ഉപയോഗിച്ചാണ് എയര്‍ബ്രഷ് മേക്കപ്പ് ചെയ്യുന്നത്. ഗണ്ണിന്റെ ഒരു പ്രത്യേക ഭാഗത്ത് ലിക്വഡ് ഫൗണ്ടേഷന് മിക്സ് ചെയ്ത് നിറയ്ക്കും ശേഷം ഫൗണ്ടേഷന് മുഖത്ത് സ്പ്രെഎട്ട് മണിക്കൂറോളം നിലനില്ക്കുമെന്നതാണിതിന്റെ ഏറ്റവും വലിയ പ്രത്യേകത. എത്ര വിയര്‍ത്താലും മേക്കപ്പ് ഒലിച്ചുപോവില്ള, മുഖം വൃത്തികേടാവുകയുമില്ള.
മറ്റൊന്ന് സാധാരണ മേയ്ക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ പക്കല്‍ രണ്ടോ മൂന്നോ ഷെയിഡുകളിലുള്ള ഫൗണ്ടേഷന് മാത്രമേയുണ്ടാവുകയുള്ളൂ. എന്നാല്‍, ഒരു പ്രൊഫഷണല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റിന്റെ കയ്യില്‍ ഇരുപതോളം ഷെയിഡുകള്‍ ഉണ്ടാവും. ഓരോരുത്തരുടേയും ചര്‍മ്മത്തിന് ചേരുന്ന ടോണ്‍ അനുസരിച്ച് രണ്ടോ മൂന്നോ ഷെയിഡുകള്‍ മിക്സ് ചെയ്താണ് ഇവര്‍ ഉപയോഗിക്കുന്നത്. പ്രൊഫഷണല്‍ മേക്കപ്പില്‍ എപേ്പാഴും ഹെവി മേക്കപ്പായിരിക്കും ഉപയോഗിക്കുന്നത്. ഇതുകൊണ്ട് കണ്‍തടങ്ങളിലെ കറുപ്പും മുഖക്കുരുവിന്റെ പാടും ഒക്കെ മറയ്ക്കാന്‍ സാധിക്കും.