മുഖത്തിന്റെ നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍...

By online desk.19 06 2019

imran-azhar

 

 

.മുഖത്തിന്റെ നിറവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ നാരങ്ങ തൊലി പൊടിച്ചതില്‍ പാല്‍ മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ച്, അരമണിക്കൂറിന് ശേഷം കഴുകിക്കളയുക. ഇപ്രകാരം ഒരാഴ്ച സ്ഥിരമായി തേയ്ച്ചാല്‍ മുഖത്തിന് തിളക്കവും നിറവും വര്‍ദ്ധിപ്പിക്കാം. നാരങ്ങ തൊലിയും തേങ്ങാ വെള്ളവും മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിച്ചാല്‍ അത് മുഖക്കുരുവിന്റെ പാടുകളും മുഖക്കുരുവിനേയും ഇല്‌ളാതാക്കുന്നു. നാരങ്ങത്തൊലിയും വെള്ളരിക്കയും അല്‍പ്പം മുള്‍ട്ടാണി മിട്ടി മിക്‌സ് ചെയ്ത് മുഖത്ത് തേച്ച് പിടിപ്പിക്കാം. ഇത് കണ്ണിന് താഴെയുള്ള കറുപ്പിനെ ഇല്‌ളാതാക്കുന്നു.

 

നാരങ്ങ നീരില്‍ നാരങ്ങ തൊലി പൊടിച്ചത് മിക്‌സ് ചെയ്ത് തേച്ച് പിടിപ്പിക്കാം. മുപ്പത് മിനിട്ടിന് ശേഷം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകിക്കളയാം. റോസ് വാട്ടറില്‍ നാരങ്ങ തൊലി മിക്‌സ് ചെയ്ത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയൂ. ഇത് മുഖത്തെയും കഴുത്തിലെയും നിറം വര്‍ദ്ധിപ്പിക്കും.

OTHER SECTIONS