മുഖത്തെ പാടുകളെ അകറ്റി മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാന്‍...

By online desk.07 02 2020

imran-azhar

 

 

സൗന്ദര്യസംരക്ഷണകാര്യത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് മുഖത്തെ പാടുകള്‍. മുഖക്കുരുവിനാലും, താരനാലും, കൊതുക് കടിയേറ്റുള്ള പാടുകള്‍ തുടങ്ങി കാരണങ്ങള്‍ പലതാണ്. പ്രശ്‌ന പരിഹാരത്തിനായി പലവിധ മാര്‍ഗ്ഗങ്ങളും മാറി മാറി പരീക്ഷിച്ചിട്ടും ഫലം കാണുന്നില്ലെങ്കില്‍, ഈ മാര്‍ഗ്ഗമൊന്ന് പരീക്ഷിച്ച് നോക്കൂ... മുഖത്തെ പാടുകളെ അകറ്റാനുള്ള ഏറ്റവും നല്‌ള ഉപാധിയാണ് വെളിച്ചെണ്ണ. ഷിയ ബട്ടറും വെളിച്ചെണ്ണയും കൊണ്ട് ഉണ്ടാക്കാവുന്ന ക്രീം വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഒരു സൗന്ദര്യസംരക്ഷണ വസ്തുവാണ്. ഇത് കിടക്കും മുമ്പ് മുഖത്ത് തേയ്ക്കുക. രാവിലെ കഴുകി കളയാവുന്നതാണ്. മുഖത്തെ പാടുകള്‍ എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ഫേസ് വാഷ് എന്ന രീതിയിലും വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. രാത്രി കിടക്കും മുമ്പ് വെളിച്ചെണ്ണയില്‍ നാരങ്ങ നീര് മിക്‌സ് ചെയ്ത് മുഖത്ത്‌തേച്ച് പിടിപ്പിക്കുക. രാവിലെ എഴുന്നേറ്റ് കഴുകിക്കളയാവുന്നതാണ്. ഇത് നലെ്‌ളാരു ഫേസ് വാഷ് ആണ്.

 

OTHER SECTIONS