പദസംരക്ഷണത്തിന്

By Web Desk.15 08 2020

imran-azhar

 

 

കുഴിനഖം: കാല്‍വിരലുകളില്‍ കുഴിനഖം ഉണ്ടാകുന്നത് നിസാരമെന്ന് കരുതി തള്ളിക്കളയരുത്. ഇത് കാല്‍വിരലുകളില്‍ വേദനയുണ്ടാക്കുകയും നഖത്തിന്റെ നിറം മഞ്ഞയോ ബ്രൌണോ ആയിമാറുകയോ ചെയ്യുന്നു. ഇത് സോറിയാറ്റിക് ആര്‍ത്രൈറ്റിസിന്റെ ആദ്യലക്ഷണമാവാം. അതിനാല്‍ കുഴിനഖത്തിന്റെ ലക്ഷണം കണ്ടാല്‍ വിദഗ്ദ്ധപരിശോധനയ്ക്ക് വിധേയമാകുക കനം കുറഞ്ഞ കാല്‍വിരല്‍ നഖങ്ങള്‍ക്ക്: വിരല്‍നഖങ്ങള്‍ വളരെ വേഗം പൊട്ടിപേ്പാകുന്നതും ഒടിഞ്ഞുപോകുന്നതും വിറ്റാമിന്‍ എ, വിറ്റാമിന്‍ ഡി എന്നിവയുടെ അഭാവം കൊണ്ടാണ്. വിറ്റാമിന്‍ ഡി, കാത്സ്യം, മഗ്നീഷ്യം എന്നിവ കൃത്യമായ അളവില്‍ ശരീരത്തില്‍ എത്തുകയാണെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതാണ്. ഹൈപേ്പാതൈറോയിഡിസം, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍, ക്ഷയം എന്നിവയോടനുബന്ധിച്ചും നഖങ്ങള്‍ പൊട്ടിപോകാന്‍ സാദ്ധ്യതയുള്ളതിനാല്‍ വിശദമായ പരിശോധന കൂടിയേതീരൂ.


കാല്‍പാദങ്ങല്‍ വിണ്ടു കീറല്‍: മിക്കവരിലും കണ്ടുവരുന്നതാണ് കാല്‍പ്പാദങ്ങളിലെ വിണ്ടുകീറല്‍. മഞ്ഞുകാലത്താണ് ഇത് അധികമായി കണ്ടുവരുന്നത്. ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കുറയുമ്പോഴും ജലാംശം നഷ്ടപെ്പടുമ്പോഴുമാണ് ഇങ്ങനെ സംഭവിക്കുന്നത്. അതിനാല്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുള്ള വാഴപ്പഴം ഭക്ഷണത്തില്‍ ഉള്‍പെ്പടുത്തുകയും നിര്‍ജ്ജലീകരണം ഒഴിവാക്കാന്‍ ധാരാളം വെള്ളം കുടിക്കുന്നത് പതിവാക്കുകയും ചെയ്യുക.

 

OTHER SECTIONS