കുടവയര്‍ കുറക്കാം പാര്‍ശ്വഫലങ്ങളില്ലാതെ

By Amritha AU.17 Apr, 2018

imran-azhar


 
ആരോഗ്യ - സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അമിത വണ്ണം. പെട്ടെന്ന് ആഹാരത്തിന്റെ അളവ് കുറച്ചും, പട്ടിണികിടന്നും, വിപണിയില്‍ നിന്ന് ലഭിക്കുന്ന പലതരം മരുന്നുകളും തുടങ്ങി അമിത വണ്ണം കുറയ്ക്കുന്നതിന് പലവിധ മാര്‍ഗ്ഗങ്ങളും മാറി മാറി പരീക്ഷിക്കാറുമുണ്ട്. എന്നാല്‍, ഇവയെല്ലാം ചിലപ്പോഴെങ്കിലും ഗുണത്തേക്കാളേറെ ദോഷഫലമാണ് നല്‍കുക. എന്നാല്‍, ഇനി പാര്‍ശ്വഫലമൊന്നുമില്ലാത്ത, തികച്ചും പ്രകൃതിദത്തമായി അമിത വണ്ണം കുറച്ച്, ശാരീരിക വടിവ് നിലനിര്‍ത്തി സൗന്ദര്യ - ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗത്തെക്കുറിച്ച് അറിയൂ...

ആരോഗ്യ ഗുണങ്ങളേറെയുള്ള കറ്റാര്‍വാഴ കുടവയര്‍ കുറയ്ക്കാന്‍ സഹായകമാണ്. ധാരാളം ജീവകങ്ങളും , മിനറലുകളും, കാര്‍ബോഹൈട്രേറ്റും, അമിനോ ആസിഡും അടങ്ങിയിട്ടുള്ള കറ്റാര്‍വാഴയുടെ നീര് മറ്റ് പഴച്ചാറുകളില്‍ ചേര്‍ത്ത് കഴിക്കുന്നത് അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും


കറ്റാര്‍വാഴയുടെ നീര് ചെറുനാരങ്ങാ ജ്യൂസില്‍ കൂട്ടി കഴിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളുന്നതിന് ഇത് സഹായിക്കും.
കറ്റാര്‍വാഴ ജ്യൂസും, തേനും ചേര്‍ത്ത് കഴിക്കുന്നതും ഏറെ നല്ലതാണ്.
കറ്റാര്‍ വാഴയുടെ ജെല്ല് പഴങ്ങളും കരിക്കും ചേര്‍ത്ത് സൂപ്പാക്കി കുടിക്കുന്നതും അമിതവണ്ണവും, ,കുടവയറും കുറയ്ക്കാന്‍ സഹായകമാണ്.

OTHER SECTIONS