വണ്ണം കുറക്കാന്‍ ഗ്രീന്‍ ടീ

By Anju N P.12 Aug, 2017

imran-azhar

 

മിക്ക ആളുകള്‍ക്കും ഉന്മേഷത്തോടെയുള്ള ഒരു ദിവസം ആരംഭിക്കുന്നത് തേയിലച്ചായ കുടിച്ചാണ്. ഗ്രീന്‍ടീ, ബ്രൌണ്‍ടീ, വൈറ്റ് ടീ എന്നിങ്ങനെ മൂന്നു തരം തേയിലയാണ് സാധാരണ നമ്മള്‍ ഉപയോഗിച്ചുവരുന്നത്. എന്നും ചെറുപ്പമായിരിക്കാന്‍ വിദേശികള്‍ ഗ്രീന്‍ ടീ കുടിുന്നു. സംഗതി സത്യമാണ്. കേരളത്തിലും ഇത് ട്രെന്‍ഡാവുകയാണ്. ഒരു വര്‍ഷത്തിനിടെ വിപണിയില്‍ ഏറ്റവുമധികം പേര്‍ അന്വേഷിച്ചെത്തിയ ഉത്പന്നങ്ങളിലൊന്നാണ് ഗ്രീന്‍ ടീ.

 

നമ്മളില്‍ പലരും അസാമാന്യ വണ്ണം കാരണം ഒന്ന് എണീറ്റ് നടക്കാന്‍ പോലും പ്രയാസപ്പെടുന്നവര്‍ ആണ്. ആധുനിക കാലത്തെ ഭക്ഷണ ക്രമങ്ങള്‍ ആണ് അതിനു കാരണം. എന്നാല്‍ ഇത്തരം അമിത വണ്ണത്തില്‍ നിന്നും ഒരു മോചനം നിങ്ങള്ക്ക് വേണ്ടേ? അതിനു ഭക്ഷണം കഴിക്കുന്നത് കുറച്ചിട്ടു കാര്യമുണ്ടോ? പലര്‍ക്കും അത് കൊണ്ടൊരു ഗുണവും കിട്ടാറില്ല. എന്നാല്‍ ഗ്രീന്‍ ടീ ഒരു ശീലമാക്കുന്നവര്‍ക്ക് അത് കൊണ്ട് വണ്ണം കുറയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

 

പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയ്ക്കൊപ്പം ഓരോ കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് വിശപ്പു കുറയ്ക്കാനും ശരീരത്തിലെ അപചയപ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തില്‍ നടക്കാന്‍ സഹായിക്കുകയും ചെയ്യും. ഗ്രീന്‍ ടീയിലെ ആന്റി ഓക്സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. ഗ്രീന്‍ടീയുടെ പില്‍സുകള്‍ ലഭ്യമാണ്. എന്നാല്‍ ഇവ ഉപയോഗിക്കാതെ ഗ്രീന്‍ ടീ തന്നെ കുടിച്ചാലേ ഗുണം ലഭിക്കൂ. ഗ്രീന്‍ ടീയുടെ കൂടെ വെജിറ്റബിള്‍ സാലഡ്, ഗോതമ്പ് ബ്രഡ് എന്നിവ കഴിയ്ക്കാം. കാപ്പി, മദ്യം, കോള തുടങ്ങിയവയ്ക്കു പകരം ഗ്രീന്‍ ടീ കുടിച്ചാല്‍ ശരീരഭാരം കുറയും.

OTHER SECTIONS