നാരങ്ങാ തൊലിയിലെ പത്ത് ഗുണങ്ങള്‍ അറിയാമോ....?

By Anju N P.09 Jul, 2018

imran-azhar

രാവിലെ ഒരു ഗ്ലാസ് ചെറുനാരങ്ങാ വെള്ളത്തില്‍ തുടങ്ങുന്നത് മൊത്തം ആരോഗ്യത്തിന് ഗുണകരമാണെന്നാണ് ലോകമെമ്പാടുമുള്ള ആരോഗ്യവിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അത്രത്തോളം ഗുണങ്ങളടങ്ങിയിട്ടുണ്ട് ചെറുനാരങ്ങയില്‍. നാരങ്ങ നീരില്‍ ഉള്ളതിനേക്കാള്‍ 5-10 വരെ ഇരട്ടി വൈറ്റമിനുകള്‍ ആണ് നമ്മള്‍ ഉപയോഗിക്കാതെ വലിച്ചെറിയുന്ന നാരങ്ങയുടെ തൊലിയില്‍ അടങ്ങിയിട്ടുള്ളത്.

 

നാരങ്ങ തൊലിയിട്ടു തിളപ്പിച്ച വെള്ളം കുടിച്ചാല്‍ പലരോഗങ്ങള്‍ക്കും ശമനം ലഭിക്കും. ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്കും ഇത് ഔഷധമാണ്. കുടല്‍, ശ്വാസ കോശം, പാന്‍ക്രിയാസ് തുടങ്ങിയവയെ ബാധിക്കുന്ന 12 തരം കാന്‍സര്‍ സെല്ലുകളെ നശിപ്പിക്കാനുള്ള കഴിവ് നാരങ്ങയ്ക്കുണ്ടെന്നാണ് പരീക്ഷണങ്ങള്‍ തെളിയിക്കുന്നത്.

 

നാരങ്ങയുടെ തൊലിയിട്ടു തിളപ്പിച്ച വെള്ളം തണുപ്പിച്ച ശേഷം ഒരുസ്പൂണ്‍ തേന്‍ ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ ഈ പാനിയം സഹായിക്കും. എല്ലുകള്‍ക്കുണ്ടാകുന്ന തേയ്മാനത്തെ പ്രതിരോധിക്കാനും ദഹനസംബന്ധമായ എല്ല പ്രശ്നങ്ങളും പരിഹരിക്കുന്നതിനും നാരങ്ങതൊലിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതുകൊണ്ടു സഹായിക്കും.

 

കരളിനെ ശുദ്ധികരിക്കാനും കരളിന്റെ ആരോഗ്യം വര്‍ധിപ്പിക്കാനും ഇതു നല്ലതാണ്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു.