നിസ്സാരക്കാരനല്ലിവന്‍....തണ്ണിമത്തന് നിങ്ങളറിയാത്ത ഗുണങ്ങളുണ്ട് !

By Anju N P.10 Aug, 2017

imran-azhar

 


വേനല്‍ക്കാലത്ത് വിപണിയില്‍ ലഭ്യമാകുന്ന പഴങ്ങളില്‍ ഏറ്റവും പ്രചാരമേറിയതാണ് തണ്ണിമത്തന്‍ .ദാഹവും ക്ഷീണവും മാറ്റുന്ന ഒരു ഫലം എന്നതിലുപരി തണ്ണിമത്തനെക്കുറിച്ച് നിങ്ങള്‍ അധികം ചിന്തിച്ചുകാണില്ല. എന്നാല്‍ തണ്ണിമത്തന്റെ ഗുണങ്ങള്‍ പറഞ്ഞറിയിക്കത്തക്കവയാണ്. ഒട്ടേറെ വൈറ്റമിനുകളടങ്ങിയതാണിത് ഈ ഫലവര്‍ഗം. എ, ബി-6, സി എന്നീ വൈറ്റമിനുകള്‍ ധാരാളമായി ഇവയിലുണ്ട്. തണ്ണിമത്തനെ കുറിച്ച് നിങ്ങള്‍ക്കിതുവരെ അറിയാത്ത ഗുണങ്ങളെ കുറിച്ചാണിവിടെ പറയുന്നത്.അവ എന്തൊക്കെയെന്ന് നോക്കാം....

 

  • ക്യാന്‍സര്‍ ചെറുക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണിത്. ഇതിലെ ലൈകോഫീന്‍ എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്.
  • ഇതില്‍ സിട്രുലിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കും
  • ഇതില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാരോഗ്യത്തെ സഹായിക്കും. കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കും.
  • തണ്ണിമത്തനില്‍ വൈറ്റമിന്‍ ബി1, ബി6 എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കും.
  • തടി കുറയാനുള്ള നല്ലൊരു വഴി കൂടിയാണ് തണ്ണിമത്തന്‍ കഴിയ്ക്കുകയെന്നത്. ഇതിലെ ജലാംശം വിശപ്പു കുറയ്ക്കും. ശരീരത്തിലെ അമിതമായ കൊഴുപ്പു പുറന്തള്ളുന്നതിനും വെള്ളം സഹായിക്കും.
  • തണ്ണിമത്തനിലെ വൈറ്റമിന്‍ എ കണ്ണിന്റെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. കണ്ണിന്റെ കാഴ്ച വര്‍ദ്ധിപ്പിക്കുന്നതിനും മസ്‌കുലാര്‍ ഡീ ജനറേഷന്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.
  • ഇതിലെ സിട്രുലിന്‍ എന്ന അമിനോആസിഡ് ആര്‍ഗിനൈന്‍ ആയി രൂപാന്തരപ്പെടുന്നു. ഇത് ശരീരത്തില്‍ കൂടുതലായി വരുന്ന അമോണിയ പുറന്തള്ളും. കിഡ്നി പ്രശ്നങ്ങള്‍ ഒഴിവാക്കും.
  • പ്രകൃതിദത്ത വയാഗ്രയാണ് തണ്ണിമത്തനെന്നു പറയാം. പുരുഷന്മാരിലെ ഉദ്ധാരണപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഒരു വഴി.
  • തണ്ണിമത്തനില്‍ പൊട്ടാസ്യം, മഗ്‌നീഷ്യം, കാല്‍സ്യം, സിങ്ക്, അയോഡിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് ഏറെ നല്ലതാണ്.
  • ഇതിലെ ബീറ്റാകരോട്ടിന്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യുന്നു. പ്രായക്കൂടുതല്‍ തോന്നാതിരിക്കാന്‍ ഇത് സഹായിക്കുന്നു.
  • ഗര്‍ഭിണികള്‍ക്കും ഗര്‍ഭം ധരിക്കാന്‍ തയ്യാറെടുക്കുന്നവര്‍ക്കും ചേര്‍ന്ന ഭക്ഷണമാണിത്. ഇതിലെ ഫോളിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്.

 

loading...