കരയുന്നവർക്ക് ഇനി സന്തോഷിക്കാം....

By BINDU PP.31 Oct, 2017

imran-azhar

 

 

 

 


കരയുന്നവർക്ക് ഇനി സന്തോഷിക്കാം.പെട്ടന്ന് കരച്ചിൽ വരുന്നതും ചെറിയ കാര്യങ്ങൾക്ക് പോലും വിഷമിക്കുന്നതും ഒരു മോശം സ്വഭാവമായിട്ടാണ് പലപ്പോഴും വിലയിരുത്തപ്പെടുന്നത്. ആരെങ്കിലും ചെറുതായി വഴക്ക് പറഞ്ഞാൽ പോലും കണ്ണീരൊഴുക്കുന്നവര്‍ വെെകാരിക സമ്മര്‍ദ്ദങ്ങൾ നിയന്ത്രിക്കാൻ സാധിക്കാത്തവര്‍ ആണെന്നാണ് സാധാരണ പറയാറുള്ളത്. എന്നാൽ ഇത്തരം ധാരണകൾ മനസിൽ നിന്ന് മായിച്ചു കളഞ്ഞേക്കൂ. കരച്ചിലുകാര്‍ക്ക് മാത്രം ലഭിക്കുന്ന ചില ഗുണങ്ങൾ കാണാം.കരച്ചിൽ എന്നത് മാനസിക സമ്മര്‍ദ്ദത്തെ ഒഴിവാക്കാനുള്ള മാര്‍ഗമാണ്. പലപ്പോഴും നമ്മുടെ വികാരങ്ങളെ അടക്കി വെക്കുമ്പോഴാണ് മാനസിക സമ്മര്‍ദ്ദം ഉണ്ടാവുന്നത്. കരച്ചിലിലൂടെ സങ്കടവും, ദേഷ്യവുമൊക്കെ പ്രകടിപ്പിക്കുന്നവര്‍ക്ക് ആ കരച്ചിൽ കഴിയുമ്പോൾ മനസിന് സമാധാനം ലഭിക്കും.

OTHER SECTIONS