ഓള്‍ഡ് ഈസ് ഗോള്‍ഡ്; പഴങ്കഞ്ഞിയുടെ ആരോഗ്യ രഹസ്യങ്ങള്‍ അറിയോമോ...

By Anju N P.14 Mar, 2018

imran-azhar

 

പേരില്‍ അല്പം പഴമയുണ്ടെങ്കിലും 'Old is gold' എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുകയാണ് പഴങ്കഞ്ഞി. പഴയകാലത്ത് കേരളത്തിലെ മിക്ക വീടുകളിലേയും പ്രഭാതഭക്ഷണം ആയിരുന്നു പഴങ്കഞ്ഞി. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ കണക്കിലെടുത്ത് ഇന്ന് ഹോട്ടലുകളിലെ തീന്‍ മേശകളില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു ഈ നാടന്‍ വിഭവം. ഹോട്ടലുകളിലെ സ്‌പെഷ്യല്‍ വിഭവങ്ങളില്‍ ഒന്നായി അത് എണ്ണപ്പെട്ട് കഴിഞ്ഞു.

 

ഒരു രാത്രി മുഴുവന്‍ വെള്ളമൊഴിച്ച് അടച്ച് വയ്ക്കുന്ന തലേദിവസത്തെ ബാക്കി വരുന്ന ചോറ് ലാക്റ്റിക് ആസിഡ് എന്ന ബാക്ടീരിയയുടെ പ്രവര്‍ത്തനഫലമായി പൊട്ടാസ്യം, അയണ്‍ എന്നീഘടകങ്ങള്‍ സമൃദ്ധമായി അടങ്ങിയ രുചികരവും ആരോഗ്യ സമ്പുഷ്ടവും ഊര്‍ജദായകവുമായ ഭക്ഷണമായി മാറുന്നതാണ് പഴങ്കഞ്ഞി. ഏകദേശം 100ഗ്രാം ചോറില്‍ അടങ്ങിയിരുന്ന 3.4 മില്ലീഗ്രാം അയണ്‍ പഴങ്കഞ്ഞി ആയിക്കഴിയുമ്പോള്‍ 73.91 മില്ലീഗ്രാമായി വര്‍ദ്ധിക്കുന്നു. മറ്റ് ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ നിന്നും വിരളമായി മാത്രം ലഭിക്കുന്ന ബി6, ബി12 വൈറ്റമിനുകള്‍ പഴങ്കഞ്ഞിയില്‍ സമൃദ്ധമായി തന്നെ ലഭ്യമാകുന്നു. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് ആരോഗ്യദായകമായ ബാക്ടീരിയകള്‍ ശരീരത്തില്‍ ഉല്പാദിപ്പിക്കാന്‍ പഴങ്കഞ്ഞി സഹായിക്കുന്നു.

 

പഴങ്കഞ്ഞിയിലെ ബി6, ബി12 വൈറ്റമിനുകളുടെ സാന്നിധ്യം എല്ലുകളുടെ ശക്തി പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. രക്തസമ്മര്‍ദ്ദം, മാനസീക പിരിമുറുക്കം എന്നി ഭീകരമായ രോഗാവസ്ഥകളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന പഴങ്കഞ്ഞി പ്രഭാത ഭക്ഷണം ആയി കഴിക്കുന്നതിലൂടെ ദഹനശേഷി ക്രമപ്പെടുകയും അതുവഴി ദഹന സംബന്ധമായ പ്രശ്‌നങ്ങളില്‍ നിന്നും എന്നന്നേയ്ക്കുമായി മോചനവും ലഭിക്കുന്നു.

 

അലര്‍ജി പോലുള്ള പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പഴങ്കഞ്ഞി സഹായിക്കും. നിത്യവും പഴങ്കഞ്ഞി കുടിക്കുന്നതിലൂടെ ചര്‍മ്മത്തിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എല്ലാം പരിഹരിക്കപ്പെടുകയും ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതായും അകാല വാര്‍ദ്ധക്യം ഒഴിവാക്കപ്പെടുകയും ചെയ്യും. ക്ഷീണമകറ്റി ഉന്മേഷം പകരാന്‍ പഴങ്കഞ്ഞി നിങ്ങളെ സഹായിക്കും. കൂടുതല്‍ കാലം ചെറുപ്പം നിലനിര്‍ത്തി ശരീരത്തെ പുഷ്ടിപ്പെടുത്താന്‍ കൃത്രിമ മരുന്നുകള്‍ക്ക് പിന്നാലെ പാഞ്ഞ് അകാലവാര്‍ദ്ധക്യം കാശ് കൊടുത്ത് വാങ്ങാതെ പഴങ്കഞ്ഞി ഒരു ശീലമാക്കി കീശകാലിയാകാതെ നിത്യ യവൗനം സ്വന്തമാക്കു.