മഴവെള്ളത്തിന്റെ ഗുണങ്ങൾ അറിയാൻ ....!!!

By BINDU PP.12 Jun, 2017

imran-azhar

 

 

 


മഴവെള്ളത്തിന് ഗുണങ്ങളേറെ .....സാധാരണ മഴവെള്ളം നനയുമ്പോൾ അമ്മമാരുടെ കൈയിൽ നിന്ന് ചീത്തയാണല്ലോ പതിവ്. എന്നാൽ ഇനി വഴക്കും പറയേണ്ട ആവശ്യമില്ല മഴവെള്ളത്തിന് ഗുണങ്ങളേറെ. മഴവെള്ളം ദേഹത്തു വീഴ്ത്തിയാൽ ശരീരായാസം കൊണ്ടുള്ള തളർച്ച, ക്ഷീണം, ദാഹം ന് മദം, മോഹം, മോഹാലസ്യം, മടി, ഉറക്കക്കുറവ്, ശരീരത്തിലെ പുകച്ചിൽ തുടങ്ങിയവയെ ശമിപ്പിക്കുന്നു.മഴനനഞ്ഞ് നനഞ്ഞ് ശരീരത്തിന് രോഗപ്രതിരോധം ഉണ്ടാക്കുന്നതിനെക്കുറിച്ച് പ്രകൃതി ചികിത്സകർ പറയാറുണ്ട്. കഠിനമായ ചൂടുകൊണ്ടുണ്ടാകുന്ന ശാരീരിക വ്യതിയാനങ്ങളേയും രോഗങ്ങളെയുമെല്ലാം മഴവെള്ളം കൊണ്ട് ഇല്ലാതെയാക്കാൻ കഴിയുമെന്നാണു പറയുന്നത്.വേനൽക്കാലത്ത് രക്തം ചൂടായി ചൂടുകുരുക്കൾ ഉണ്ടാകുന്നതും പരുക്കൾ ഉണ്ടായി പഴുത്തു പൊട്ടുന്നതും ഒക്കെ സാധാരണ കണ്ടുവരുന്നതാണ്. അടുപ്പിച്ച് കുറേ ദിവസത്തെ മഴ നനച്ചിൽക്കൊണ്ട് ഈ രോഗങ്ങൾ മാറുന്നതായി കാണാറുണ്ട്.