മനസ്സിന് ഗുണം ചെയ്യും യോഗ

By online desk.05 09 2019

imran-azhar

 

യോഗ എന്നുള്ളത് കേവലം ശരീരം കൊണ്ടുള്ള അഭ്യാസം എന്നതിലുപരി മനസ്സിനും ശരീരത്തിനും വ്യക്തിത്വവികാസത്തിനും ഒരുപാട് ഗുണം ചെയ്യുന്ന ഒരു ജീവിതശൈലിയാണ് യോഗ.

 

അഷ്ടാംഗ യോഗയില്‍ അനുശാസിക്കുന്ന യമ, നിയമ, അസന, പ്രാണയാമ, പ്രത്യഹാര, ധാരണ, ധ്യാന, സമാധി എന്നിവ ചിട്ടയായ രീതിയില്‍ ഒരു യോഗ ഡോക്ടറുടെ കീഴില്‍ പരിശീലിക്കുമ്പോ ബ്ലഡ്പ്രെഷർ, മാനസിക സംഘര്‍ഷം, അമിത ശരീരഭാരം കൂടാതെ മറ്റു ജീവിതശൈലീ രോഗങ്ങള്‍ക്കും യോഗ ഒരു ഔഷധമായി മാറുന്നു.

 

ആധുനിക മനുഷ്യന്‍ ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് വ്യായാമമില്ലായ്മയും അക്ഷമയും. ഇതിന് ഏറ്റവും ഉത്തമമായ പരിഹാരം യോഗഭ്യാസമാണെന്ന് ശാസ്ത്രലോകം തെളിയിച്ചു കഴിഞ്ഞിരിക്കുന്നു.

 

അഞ്ചുമിനിറ്റ് കൊണ്ട് വളരെ ലളിതമായി ചെയ്യാന്‍ പറ്റുന്നതും മറ്റ് സങ്കീർണതകളൊന്നും ഇല്ലാത്തതും ആയ യോഗ മോഡ്യൂളാണ് ഗവൺമെന്റ് പ്രകൃതി ചികിത്സാ ആശുപത്രിയില്‍ രോഗികള്‍ക്ക് നല്‍കിവരുന്നത്.

 

പത്ത് ദിവസത്തെ യോഗാഭ്യാസവും മറ്റു ചികിത്സകളും എടുക്കുന്നതിന്റെ ഭാഗമായി രോഗികളില്‍ ഇന്‍സുലിന്‍ റെസിസ്‌റ്റെന്‍സ് കുറയുകയും അമിതവണ്ണം, പിസിഒഡി, പ്രമേഹം, തുടങ്ങിയ രോഗങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതായി കാണപ്പെടുന്നു

OTHER SECTIONS