പാര്‍ശ്വഫലമില്ലാതെ പ്രമേഹത്തെ പ്രതിരോധിക്കാം

By online desk.16 09 2019

imran-azhar

 

ആധുനിക യുഗത്തില്‍ നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് പ്രമേഹം. പാരമ്പര്യവും, മാറുന്ന ഭക്ഷണ ശീലങ്ങളും മാത്രമല്ല, പലപ്പോഴും സ്‌ട്രെസും പ്രമേഹത്തിന് കാരണമാകാറുണ്ട്. ഒരിക്കല്‍ വന്നാല്‍ പിന്നെ പ്രമേഹം ചികിത്സിച്ച് മാറ്റാന്‍ പ്രയാസമാണ്. ജീവിതശൈലികളിലേയും, ഭക്ഷണത്തിന്റെയും നിയന്ത്രണ ക്രമീകരണങ്ങളിലൂടെ പ്രമേഹം ഒരു പരിധി വരെ നിയന്ത്രണവിധേയമാക്കാം.

പ്രമേഹ നിയന്ത്രണത്തിന് മരുന്നുകളേയും ഇന്‍സുലിന്‍ കുത്തിവയ്പ്പുകളേയും ആശ്രയിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍, നിയന്ത്രണവിധേയത്തിനായി ഉപയോഗിക്കുന്ന മരുന്നുകള്‍ ചിലപ്പോഴെങ്കിലും പലരിലും പലവിധ പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകാറുണ്ട്. എന്നാല്‍, പാര്‍ശ്വഫലമില്ലാതെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ എന്ത് ചെയ്യും എന്ന ചിന്തയാണോ...?

എന്നാല്‍, പാര്‍ശ്വഫലമൊന്നുമില്ലാതെ ആരോഗ്യകരമായി തികച്ചും ലളിതമായ ഒറ്റമൂലികളായ നാട്ടുമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് പ്രമേഹത്തെ നിയന്ത്രിക്കാം. പ്രമേഹത്തെ വരുതിയാലാക്കാന്‍ സഹായിക്കുന്ന ഇത്തരം ഒറ്റമൂലികളായ നാട്ടുമാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...

വെളുത്തുള്ളിയും കറുവാപ്പട്ടയും:
പല രോഗങ്ങള്‍ക്കും പ്രതിവിധിയായി ഉപയോഗിക്കുന്ന വെളുത്തുള്ളിയും കറുവാപ്പട്ടയും പ്രമേഹത്തെ നിയന്ത്രിക്കുന്നു.

ആവശ്യമുള്ള സാധനങ്ങള്‍:
ഒരു ലിറ്റര്‍ വെള്ളം, നാല് കറുവാപ്പട്ടക്കഷ്ണം, 60 ഗ്രാം വെളുത്തുള്ളി. വെള്ളത്തില്‍ തൊലി കളഞ്ഞ വെളുത്തുള്ളിയും കറുവാപ്പട്ടയും ഇട്ട് വയ്ക്കുക. ഈ മിശ്രിതം അഞ്ച് ദിവസം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. അഞ്ചാം നാള്‍ ഇതില്‍ നിന്ന് 10ല്‍ ഒരു ഭാഗം രാവിലെ പ്രഭാത ഭക്ഷണത്തിന് മുമ്പായി കുടിക്കുക. വേണമെങ്കില്‍ ദിവസേന രണ്ട് പ്രവശ്യം കുടിക്കാം. ഇപ്രകാരം രണ്ടാഴ്ച ഈ പാനീയം കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ തോത് ഗണ്യമായി കുറയും. ഗ്‌ളൂക്കോസിന്റെ അളവിനോടൊപ്പം രക്തത്തിലെ ട്രൈഗ്‌ളിസറൈഡ് കുറച്ച് കൊളസ്‌ട്രോളിനെയും ഇല്ലാതാക്കുന്നു.

ഞാവല്‍പ്പഴം പ്രമേഹത്തെ പ്രതിരോധിക്കാന്‍ കഴിവുള്ള ഒരു നാട്ടുമാര്‍ഗ്ഗമാണ് ഞാവല്‍പ്പഴം. നല്‌ള പഴുത്ത 60 ഗ്രാം ഞാവല്‍ പഴം തിളപ്പിച്ച വെള്ളത്തില്‍ ഒന്നോ - രണ്ടോ മണിക്കൂര്‍ ഇട്ട് വയ്ക്കുക. അതിനുശേഷം ഇത് ഉടച്ച് മൂന്ന് ഭാഗങ്ങളായി തിരിക്കുക. ഇത് ദിവസവും മൂന്ന് നേരം കഴിക്കുക. ഞാവല്‍ പഴത്തിനുമാത്രമല്ല, അതിന്റെ കുരുവിനും പ്രമേഹത്തെ നിയന്ത്രിച്ച് നിര്‍ത്താനാകും. ഇതിലെ ഗൈ്‌ളക്കോസൈഡുകള്‍, ആല്‍ക്കലോയ്ഡുകള്‍ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായകമാണ്.

പാവയ്ക്ക
ദിവസവും ഒരു ഗ്‌ളാസ് പാവയ്ക്കാജ്യൂസ് കുടിക്കുന്നത് രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.ചില ചേരുവകള്‍ ചേര്‍ത്ത് തയ്യാറാക്കുന്ന പാവയ്ക്കാ പാനീയം പ്രമേഹത്തെ അകറ്റാന്‍ സഹായകമാണ്.

ആവശ്യമുള്ള സാധനങ്ങള്‍:
12 പാവയ്ക്ക, അര ചെറുനാരങ്ങ, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പെ്പാടി, ഒരു നുളള് ഉപ്പ്.

തയ്യാറാക്കേണ്ട വിധം: പാവയ്ക്ക നല്ലപോലെ കഴുകി ഉള്ളിലെ കുരു നീക്കം ചെയ്യുക. കാല്‍ ടീസ്പൂണ്‍ ഉപ്പ് വെള്ളത്തിലിട്ട് ഇതില്‍ പാവയ്ക്ക അല്‍പ്പനേരം മുക്കി വയ്ക്കുക. പിന്നീടിത് മിക്‌സിയില്‍ അടിച്ച് ജ്യൂസാക്കുക. ഇതിലേയ്ക്ക് നാരങ്ങാനീരും മഞ്ഞള്‍പെ്പാടിയും ചേര്‍ത്തിളക്കുക. ഇതിലേക്ക് ആവശ്യനുസരണം ഒരു നുള്ള് ഉപ്പും ചേര്‍ക്കുക. ഈ പാനീയം ദിവസവും രാവിലെ വെറും വയറ്റില്‍ കുടിക്കുക. ഇപ്രകാരം ഈ പാനീയനം അടുപ്പിച്ച് കുടിക്കുന്നത് പ്രമേഹത്തെ പ്രതിരോധിക്കാന്‍ നല്ലതാണ്.

OTHER SECTIONS