ആയൂര്‍വ്വേദത്തിലൂടെ രക്തസമ്മര്‍ദ്ദം കുറയ്ക്കാം

By online desk.20 06 2020

imran-azhar

 

 

ആധുനിക ജീവിത രീതികളാലും ശീലങ്ങളായും പലവിധ രോഗങ്ങളെ അഭിമുഖീകരിക്കുന്നവരാണ് നമ്മളില്‍ പലരും . അത്തരത്തില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ജീവിതശൈലി രോഗമാണ് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം. രോഗബാധിതര്‍ നിത്യവും മരുന്ന് കഴിക്കേണ്ടിവരുന്നതിനാല്‍ ഗുണത്തേക്കാള്‍ ഏറെ പാര്‍ശ്വഫലമനുഭവിക്കുന്നവരാണ് അധികവും. എന്നാല്‍, പാര്‍ശ്വഫലമൊന്നുമില്ലാതെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാനായി സഹായിക്കുന്ന ആയൂര്‍വ്വേദ മാര്‍ഗ്ഗത്തെക്കുറിച്ച് അറിയൂ. ആവണക്കിന്‍ വേര്, അമല്‍പ്പോരി വേര്, കുറുന്തോട്ടിയുടെ വേര്, ഞെരിഞ്ഞില്‍, ഓരില വേര് എന്നിവ 10 ഗ്രാം, വീതമെടുത്ത് കഴുകയതിനുശേഷം ചതക്കുക. പിന്നീട് 750 മില്ലി വെള്ളത്തില്‍ തിളപ്പിച്ച് കശായമാക്കി. 200 മില്ലിയാക്കി കുറുക്കിയെടുക്കുക. ഇത് 50 മില്ലി വീതം രാവിലെയും വൈകുന്നേരവും ധന്വന്തരം ഗുളിക അരച്ചു ചേര്‍ത്ത് കഴിക്കുന്നത് അമിത രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കും.

 

OTHER SECTIONS