അലസത നിങ്ങളുടെ പ്രായം കൂട്ടുന്നു ...........

By BINDU PP.29 Apr, 2017

imran-azhar

 

 

 

 

അലസത അത് വലിയൊരു പ്രശ്നമാണ് ...........അലസത പലപ്പോഴും മരണത്തിൽ വരെ എത്തിച്ചേക്കാം ...കോശങ്ങളും ജീനുകളുമാണ് ഒരാളുടെ പ്രായം നിശ്ചയിക്കുന്നതെന്നത് ശരിതന്നെ. എന്നാല്‍ അതോ ടൊപ്പം തന്നെ ശരീരത്തിനകത്തും പുറത്തുമുളള ഒട്ടനവധി ഘടകങ്ങളും മദ്യപാനം, പുകവലി, മാന സികസമ്മര്‍ദ്ദം തുടങ്ങി മറ്റ് നിരവധി കാരണങ്ങളും ഒരാളുടെ പ്രായത്തെ സ്വാധീനിക്കുന്നുണ്ട്. എന്നാല്‍ ഇതോടൊപ്പം അലസതയും പെട്ടെന്നുളള പ്രായാധിക്യത്തിലേക്ക് നയിക്കുമെന്നാണ് പുതിയ പഠനം.ഏറെക്കാലമായി തുടരുന്ന അലസത പെട്ടെന്നുളള പ്രായാധിക്യത്തിലേക്ക് നയിക്കുമെന്നാണ് കാലി ഫോര്‍ണിയയിലെ സാന്‍ ഡിയാഗോ സര്‍വ്വകലാശാലയിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.കുറഞ്ഞ കായികാധ്വാനം ആവശ്യമുളള ജോലിയില്‍ സ്ഥിരമായി ഏര്‍പ്പെടുന്നതും ഏറെ നേരം തുടര്‍ച്ചയായി ഇരിക്കുന്നതും അലസതയിലേക്കും പെട്ടെന്നുളള പ്രായക്കൂടുതലിലേക്കും നയിക്കുന്നു.

 

വ്യായാമം ചെയ്യുന്നവരെ അപേക്ഷിച്ച്‌ വ്യായാമം ചെയ്യാത്തവരുടെ കോശങ്ങള്‍ക്ക് എട്ട് വയസ്സുവരെ പ്രായവ്യത്യാസം അനുഭവപ്പെടുന്നതായി പഠനം പറയുന്നു. ഇത് കൂടാതെ ക്രോമസോമിലുളള ടോലോ മീയര്‍ എന്ന ഘടനയാണ് നമ്മുടെ പ്രായത്തെ സ്വാധീനിക്കുന്ന ഒരു ഘടകം. ഒരാള്‍ക്ക് പ്രായം കൂടുന്നതനുസരിച്ച്‌ ടോലോമീയറിന്റെ നീളം കുറഞ്ഞു വരുന്നു. ശരീരത്തിലെ കോശം പൂര്‍ണ്ണമായും നശി ക്കുന്നതുവരെ ഇത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യും.ദിവസവും മുപ്പത് മിനിട്ടോളം വ്യായാമത്തി ലേര്‍പ്പെടുന്ന മദ്ധ്യവയസ്കരായ സ്ത്രീകളുടെ ടെലിമീയറുകള്‍ക്ക് വ്യായാമത്തിലേര്‍പ്പെടുന്ന സ്ത്രീകളെ അപേക്ഷിച്ച്‌ നീളം കുറവാണ്. ഇത്തരത്തില്‍ പെട്ടെന്നുളള കോശഘടനയിലുളള വ്യത്യാസം പ്രായം കൂടാന്‍ കാരണമാകും.