ഫിറ്റ്‌നസ് ചലഞ്ചുമായി ബ്രൗണി ബ്രൂട്ട് ഫിറ്റ്‌നസ് വേള്‍ഡ്

By Online Desk .13 01 2019

imran-azhar

 

 

തിരുവനന്തപുരം: ആരോഗ്യമാണ് വലിയ സമ്പത്ത് എന്ന സന്ദേശവുമായി കുന്നുകുഴിയില്‍ ബ്രൗണി ബ്രൂട്ട് ഫിറ്റ്‌നസ് വേള്‍ഡ് ഒരുങ്ങുന്നു. ബാലരാമപുരം സ്വദേശിയായ അരുണ്‍ എ. ആര്‍, ഭാര്യ ദീപ അരുണ്‍, സഹോദരന്‍ അക്ഷയും ചേര്‍ന്ന് ആരംഭിക്കുന്ന ഫിറ്റ്‌നസ് സംരഭത്തിന് ഇന്ന് തിരിതെളിയും. നിരവധിപേര്‍ ഇതിനോടകം ക്ലബില്‍ രജിസ്റ്റര്‍ ചെയ്തു . പുരുഷ•ാര്‍ക്കും സ്ത്രീകള്‍ക്കും ട്രെയിനിംഗ് സൗകര്യമുണ്ട്. പ്രായ ഭേദമനുസരിച്ച് വിവിധ ട്രയിനിംഗ് പ്രോഗ്രാമുകളാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. ഓരോരുത്തര്‍ക്കും പ്രത്യേക പരിശീലനം, 50 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാസ്റ്റര്‍ ട്രയിനിംഗ്, കുട്ടികള്‍ക്ക് വേണ്ടി സൂപ്പര്‍ കിഡ് പ്രോഗ്രാം,കെറ്റില്‍ ബെല്‍ പ്രോഗ്രം, യോഗ,ക്രോസ് ഫിറ്റ് ,ഫിസിയോതെറാപ്പി,ഡയറ്റ് കൗണ്‍സിംലിങ് പെണ്‍കുട്ടികള്‍ക്ക് സ്‌പെഷ്യല്‍ പ്രോഗ്രം എന്നിവയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വിദഗ്ദ്ധ പരീശീലനം ലഭിച്ച അഞ്ച് പരിശീലകരും ക്ലബില്‍ ഉണ്ട്. റിയല്‍ ലീഡര്‍ യുഎസ്എ എന്ന കമ്പനിയില്‍ നിന്നുള്ള ഉപകരങ്ങളാണ് ഫിറ്റ്‌നസ് ക്ലബില്‍ ഉപയോഗിക്കുന്നത്. ലോകത്തിലെ തന്നെ മികച്ച നിലവാരത്തിലുള്ള ഫിറ്റ്‌നസ് ഉപകരങ്ങളാണ് ബ്രൗണി ബ്രൂട്ട് തിരഞ്ഞെടുക്കുന്നത്. ചൈനയില്‍ നിന്നും കുറഞ്ഞ വിലകളില്‍ എല്ലാ ഫിറ്റ്‌നസ് ഉപകരണങ്ങളും ലഭിക്കും. അത്തരം ഉപകരണങ്ങളില്‍ പരിശീലനം നടത്തുമ്പോള്‍ എല്ലുകള്‍ക്ക് തേയ്മാനം വരെ സംഭവിക്കുന്നുണ്ട് അതുകൊണ്ടാണ് മികച്ച ഉപകരണങ്ങള്‍ തെരഞ്ഞെടുത്തത് എന്ന് സ്ഥാപകന്‍ അരുണ്‍ പറയുന്നു. തിരഞ്ഞെടുക്കുന്ന മൂന്ന് പേര്‍ക്ക് സൗജന്യമായ പരിശീലനം ലഭിക്കും. ഉദ്ഘാടനത്തോട് അനുബദിച്ച് പ്രത്യേക സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

OTHER SECTIONS