മാനസിക സമ്മര്‍ദ്ദം അകറ്റി സുഖ നിദ്രയോടൊപ്പം ആരോഗ്യ സംരക്ഷണത്തിനായി...

By online desk.14 03 2019

imran-azhar

ധാരാളം പോഷക ഗുണങ്ങള്‍ അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ് വെണ്ണ. വെണ്ണ കഴിച്ചാല്‍ തടി കൂടുമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍, വെണ്ണയുടെ ആരോഗ്യ ഗുണത്തെക്കുറിച്ച് അറിയൂ...


വെണ്ണ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാം.
വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. ഇത്എല്ലുകളുടെയും, പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്. മാത്രമല്ല, വെണ്ണയില്‍ അടങ്ങിയിരിക്കുന്ന ജീവകം സി ശരീരത്തിലെ അണുബാധകളെ പ്രതിരോധിക്കും.വെണ്ണ കഴിക്കുന്നത് മലബന്ധം പോലുള്ള ദഹനന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തമ പ്രതിവിധിയാണ്.


മാനസിക സമ്മര്‍ദ്ദം കുറച്ച്, നല്ല ഉറക്കം ലഭിക്കുന്നതിന് കിടക്കുന്നതിന് മുമ്പ് അല്‍പം വെണ്ണ കാലിനടിയില്‍ തേച്ചുപിടിപ്പിക്കുക.എന്നാല്‍, അമിതമായി വെണ്ണ കഴിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ കണ്ടെത്തല്‍. സ്വന്തം ശാരീരിക അവസ്ഥക്കനുസരിച്ച് വേണം വെണ്ണ കഴിക്കേണ്ടതിന്റെ അളവ് ക്രമപ്പെടുത്താൻ .

OTHER SECTIONS