കാന്‍ബറി ആരോഗ്യവതികളായ വനിതകളില്‍ മൂത്രാശയ അണുബാധാ സാധ്യത കുറക്കുന്നുവെന്ന് ജേണല്‍ ഓഫ് നൂട്രീഷന്റെ പഠന റിപ്പേര്‍ട്ട്

By Ambily chandrasekharan.24 May, 2018

imran-azhar

 

കൊച്ചി: കാന്‍ബറി പഴം മൂത്രാശയ അണുബാധാ സാധ്യത കുറക്കുന്നുവെന്ന് റിപ്പേര്‍ട്ട് പുറത്തു വന്നിരിക്കുന്നു.കാന്‍ബറി ആരോഗ്യവതികളായ വനിതകളിലാണ് മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത കുറക്കുന്നതായി ജേണല്‍ ഓഫ് നൂട്രീഷന്‍ പുറത്തിറക്കിയ പഠന റിപ്പേര്‍ട്ടില്‍ വ്യക്തമായി ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല, മൂത്രാശയ അണുബാധ വീണ്ടും ഉണ്ടാകാനുള്ള വിവിധ സാധ്യതയുളളത് പൊതുവേ ആരോഗ്യവതികളായ വനിതകളില്‍ തന്നെയാണെന്നു പഠനത്തില്‍ വിശകലനം ചെയ്തിട്ടുള്ളതായി പറയുന്നു.8 വയസിനു മുകളിലുള്ളതും സങ്കീര്‍ണമല്ലാത്തതുമായ മൂത്രാശയ അണുബാധയുണ്ടായിട്ടുളള വനിതകളിലാണ് നിലവില്‍ വിദഗ്ദ്ധര്‍ ഈ പഠനം നടത്തിയിരിക്കുന്നത്. സുക്സുവന്‍ ഫു, ഡിയന്‍ ലിസ്‌ക, ഡേവിഡ് തലന്‍, മേചുങ് എന്നിവര്‍ ചേര്‍ന്നാണ് ഈ പഠനം നടത്തിയിരിക്കുന്നത്. കൂടാതെ 1 2010 ജനുവരി മുതല്‍ 2017 ജൂലൈ വരെയാണ് നിയന്ത്രിത സാഹചര്യങ്ങളിലായി ഏഴു വ്യത്യസ്ത പഠനങ്ങളില്‍ 1498 പേരെ ഉള്‍പ്പെടുത്തികൊണ്ടായിരുന്നു ഈ പഠനം നടത്തിയത്. മാത്രമല്ല, കുറഞ്ഞ കലോറി ഉള്ളതും ഉയര്‍ന്ന ആന്റി ഓക്സിഡന്റുകളും നൂട്രിയന്റുകളും ഉള്ളതും ധാരാളം വിറ്റമിന്‍ സി അടങ്ങിയതുമാണ് കാന്‍ബറിയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ പാറാസ് ഹോസ്പിറ്റലലിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നുപൂര്‍ ഗുപ്ത ചൂണ്ടിക്കാട്ടി.

 

OTHER SECTIONS