അര്‍ബുദബാധിതരായി 2020ഓടെ മരിക്കുക 8ലക്ഷത്തിലധികം പേരെന്ന്‌

By Amritha AU.12 Jan, 2018

imran-azhar


2020 ഓടെ രാജ്യത്ത് ക്യാന്‌സര് ബാധിതരായി 8 ലക്ഷത്തിലധികം പേര് മരിക്കുമെന്ന് കണക്കുകള്. ഇന്ത്യന് കൗണ്‌സില് ഓഫ് മെഡിക്കല് റിസര്ച്ചാണ് ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്. രാജ്യത്ത്17.3 ലക്ഷം പേര് ക്യാന്‌സറിന്റെ പിടിയില്‌പെടുകയും 2020 ഓടെ ഗര്ഭാശയം, സ്തനാര്ബുദം, ശ്വാസകോശം എന്നിവടങ്ങളില് ക്യാന്‌സര് ബാധിതരായി 8.8 ലക്ഷത്തോളം ജനങ്ങള് മരണത്തിന് കീഴടങ്ങേണ്ടിവരുമെന്നുമാണ് റിപ്പോര്ട്ട്.

 

            വര്ഷത്തില് 4.77 ലക്ഷം പുരുഷന്മാരും 5.37 ലക്ഷം സ്ത്രീകള്കളിലും ക്യാന്‌സര് ബാധിക്കുന്നുണ്ട്. എന്നാല് ക്യാന്‌സര് ബാധിതരായ 3.56 ലക്ഷം പുരുഷന്മാര് മരണപ്പെടുമ്പോള് 3.26 ലക്ഷം സ്ത്രീകള് മാത്രമേ മരിക്കുന്നുളളൂ. ഏറ്റവും കൂടുതല് പേര്ക്കും വരുന്ന ക്യാന്‌സറുകളില് മുന്നിട്ട് നില്ക്കുന്നത് ബ്രീസ്റ്റ് ക്യാന്‌സറാണ്. രാജ്യത്ത് റിപ്പോര്ട്ട് ചെയ്യുന്ന മൊത്തം ക്യാന്‌സര് കേസുകളില് 10 ശതമാനവും സ്തനാര്ബുദം. 1,44,937 പേര്ക്കാണ്സ്ത നാര്ബുദം ബാധിച്ചത് തൊട്ടുപിന്നിലായി ഗര്ഭാശയമുഖമായവ 1,22,844യും മൂന്നാമതായി പുരുഷന്മാര്ക്കിടയില് ചുണ്ടുകള്ക്കിടയിലും വായ്ക്കുളളിലുമായി കണ്ടുവരുന്ന ക്യാന്‌സര് 53,842 പേര്ക്കും ബാധിച്ചതായി കണ്ടുവരുന്നു. എന്നാല് ബ്രീസ്റ്റ് ക്യാന്‌സര്, ഗര്ഭാശയ സംബന്ധമായ ക്യാന്‌സറുകള് ബാധിക്കുന്നവരില് 55ശതമാനത്തിന് മാത്രം താഴെ പേര് മരണത്തിന് കീഴടങ്ങുമ്പോള് കരള്, വായ്ക്കുളളില് ഉണ്ടാകുന്നത്, തുടങ്ങിയ ക്യാന് ബാധിതരാകുന്നതില്70 ശതമാനത്തിലധികം പേരും മരണപ്പെടുന്നു.

 

                       

                             

 

              പെണ്ണ് എന്ന് പറഞ്ഞ് പലയിടങ്ങളിലും മാറ്റി നിര്ത്തപ്പെടാറുണ്ടെങ്കിലും ഇവിടെ ക്യാന്‌സറിന്റെ കാര്യത്തില് അത് സ്ത്രീക്ക് അനുഗ്രഹമാവുകയാണ്. സ്ത്രീകള് പുരുഷന്മാരെക്കാള് ശാരീരികമായി ശക്തരല്ലെന്നാണ് പൊതുവെ പറയാറ്. എന്നാല് ലോകാരോഗ്യ സംഘടന പുറത്തുവിട്ട വിവരങ്ങള് പ്രകാരം പുരുഷന്മാരെക്കാള് സ്ത്രീകളാണ് ക്യാന്‌സറിനെ ചെറുക്കുന്നതില് ശക്തര്. അതിന് കാരണക്കാരനാകുന്നതോ സ്ത്രീകളിലെ സെക്‌സ് ഹോര്‌മോണ് ആയ ഈസ്‌ട്രോജനും. സ്ത്രീകളുടെ ഹൃദയസംബന്ധമായ രോഗങ്ങളും ക്യാന്‌സറും വരുന്നത് ചെറുത്തുനിര്ത്തുക മാത്രമല്ല പകരം രോഗവിമുക്തി നേടുന്നതിനും ഈ ഹോര്മണിന്റെ സഹായത്താല് കഴിയുന്നൂവെന്നാണ് പഠനങ്ങള് പറയുന്നത്.

                                                   ഇത്തരത്തില് മരണസംഖ്യ കുറയുന്നതിനും ഡോക്ടര്മാര് കൃത്യമായ തെളിവുകള് നല്കുന്നു. സ്ത്രീകളെ സംബന്ധിച്ചടത്തോളം കൃത്യമായ ഇടവേളകളിലുളള വൈദ്യപരിശോധന, ആര്ത്തവവിരാമ പ്രശ്‌നങ്ങള്, മാസമുറയിലെ പ്രശ്‌നങ്ങള് എന്നിവ പഠിക്കുകയും ക്യാന്‌സറിന്റെ ലക്ഷണങ്ങളാണോയെന്ന തരത്തില് പരിശോധിക്കുകയും ചെയ്യുന്നതിലൂടെ രോഗത്തിന്റെ പ്രാരംഭദശയില്ത്തന്നെ തിരിച്ചറിയുന്നതിനും ഫലപ്രദമായ ചികിത്സ നടത്തുകയും ചെയ്യുന്നു.ബ്രീസ്റ്റ് ,ഗര്ഭാശയമുഖം, കുടല്, ഓവറി, വയര് എന്നീ ശരീരഭാഗങ്ങളിലാണ് പ്രധാനമായും സ്ത്രീകള്ക്കിടയില് ക്യാന്‌സര് കണ്ടുവരുന്നത്.

               പുരുഷന്മാര്ക്കിടയില് കൂടുതലും കണ്ടുവരുന്ന ക്യാന്‌സറുകള് അവരുടെ ജീവിതശൈലിയിലുണ്ടാകുന്ന പ്രശ്‌നങ്ങള് കൊണ്ടാണ്. അമിതമായ പുകയില, മദ്യപാനം എന്നിവതന്നെയാണ്. ഇന്ത്യയില് പുരുഷന്മാര്ക്കിടയിലുണ്ടാകുന്ന 40% ക്യാന്‌സറും അമിതമായ പുകയിലയുടെ ഉപയോഗത്തിലൂടെയാണ്. അവയില് 95 ശതമാനവും തിരിച്ചറിയുന്നത് അസുഖത്തിന്റെ അവസാനഘട്ടത്തിലാണ്. എന്നാല് പുരുഷന്മാര് സ്ത്രീകളെപ്പോലെ പരിശോധനക്കോ രോഗനിര്ണ്ണയത്തിനോ മുതിരാറില്ലായെന്ന് മാത്രമല്ല പലപ്പോഴും കൃത്യമായ ചികിത്സയും ചെയ്യാറില്ലായെന്നതാണ് വാസ്തവം. ചുണ്ടുകളിലോ വായ്ക്കുളളിലോ, ശ്വാസകോശം, വയര്, കുടല് എന്നീ ഭാഗങ്ങളിലാണ് പ്രധാനമായും ക്യാന്‌സര് കണ്ടുവരുന്നത്.

 

OTHER SECTIONS