മുഖത്തിന്റെ പാതിയും കാൻസർ കൊണ്ടുപോയി !! അമ്പരപ്പിക്കും ബില്ലി ഓവന്റെ കഥ

By Sooraj Surendran .11 02 2020

imran-azhar

 

 

വലതു കണ്ണും നാസികാധ്വാരവും ഉൾപ്പെടെ മുഖത്തിന്റെ പാതിയും കാൻസർ കൊണ്ടുപോയിട്ടും തളരാതെ പോരാടുകയാണ് അമേരിക്കക്കാരനായ ബില്ലി ഓവൻ എന്ന യുവാവ്. ഗൂഗിളിൽ ബില്ലി ഓവൻ എന്ന് തിരഞ്ഞുനോക്കിയാൽ ലഭിക്കുന്ന ചിത്രങ്ങളെല്ലാം ഭയപ്പെടുത്തുന്നതാണ്. 2009 ലാണ് കാന്‍സര്‍ തിരിച്ചറിയുന്നത്.കാൻസർ മൂർച്ഛിച്ചപ്പോൾ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ ബില്ലിയുടെ മുഖത്തിന്റെ പകുതിയും നീക്കം ചെയ്തു. അമേരിക്കയിലെ ഒക്ലഹോമയിലായില്‍ മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്ക് ആയിരുന്നു ബില്ലി ഓവൻ. ശാരീരികമായ വൈകല്യങ്ങൾ മറച്ചുവെച്ച് ഒരു മുറിക്കുള്ളിൽ ഒതുങ്ങി കൂടാതെ ബില്ലി ഇപ്പോൾ ടി വി ഷോകളിലും മ്യൂസിക് വിഡിയോകളിലും സിനിമകളിലും സജീവമാണ്. ബില്ലിയുടെ മുഖത്തിന്റെ ഒരു വശത്ത് വലിയൊരു ദ്വാരം മാത്രമാണുള്ളത്. സിനോനസല്‍ അണ്‍ഡിഫറെന്‍ഷിയെറ്റഡ് കാര്‍സിനോമ എന്ന അവസ്ഥയാണ് ബില്ലിയെ ബാധിച്ചത്. മൂക്കിലെ അറയില്‍ ഉണ്ടാകുന്ന കാന്‍സര്‍ ആണിത്.

 

OTHER SECTIONS