കുട്ടികളിലെ ക്യാന്‍സര്‍ ചികിത്സ; അറിയൂ ഭാവിയിലെ ഭവിഷ്യത്തുകള്‍

By Kavitha J.10 Jul, 2018

imran-azhar

 

കുട്ടികളിലെ കാന്‍സര്‍ രോഗങ്ങള്‍ക്കുള്ള ചികിത്സ ഭാവിയില്‍ വന്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം. കുട്ടികളില്‍ ക്യാന്‍സര്‍ രോഗം നിര്‍ണ്ണയിക്കപ്പെടുമ്പോള്‍ രക്ഷിതാക്കള്‍ കൃത്യമായുള്ള ചികിത്സ കൊടുക്കാന്‍ ഏറെ ശ്രദ്ധിക്കും, എന്നാല്‍ ഈ ചികിത്സകള്‍ കൊണ്ട് ഇവരില്‍ ഭാവിയില്‍ ഹൈപ്പോതലാമിക്ക്-പിറ്റിയൂറ്ററി ഉള്‍പ്പടെ ഗുരുതരമായ ഹോര്‍മ്മോണ്‍ ക്രമക്കേടുകളും വളര്‍ച്ചയെ ബാധിക്കുന്ന അസുഖങ്ങളും രൂപപ്പെടാനുള്ള സാധ്യത വര്‍ദ്ധിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്.

 

കഴിഞ്ഞ ആഴ്ച എന്‍ഡോക്രൈന്‍ സൊസൈറ്റി പുറത്തു വിട്ട പട്ടിക അനുസരിച്ച് ക്യാന്‍സര്‍ ചികിത്സയ്ക്ക് വിധേയരായ 50 ശതമാനത്തോളം കൗമാരക്കാരില്‍ പിന്നീട് ഹോര്‍മ്മോണ്‍ വ്യതിചലനമുള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ദ്ധിച്ചുവെന്നാണ്.

 

ന്യൂയോര്‍ക്കിലെ, മെമ്മോറിയല്‍ സ്ലൊവാന്‍ കെറ്ററിങ് ക്യാന്‍സര്‍ സെന്ററിലെ ഓര്‍ത്തോപ്പീഡിക്ക് എന്റേക്രൈനോളജിസ്റ്റായ ചാള്‍സ് സ്‌ക്ലാര്‍ പറയുന്നത്, റേഡിയേഷന്‍ പോലുള്ള ചികിത്സയ്ക്ക് വിധേയരാകേണ്ടി വരുന്ന കുട്ടികളില്‍ മുതിര്‍ന്നവരേക്കാള്‍ സചേതനമായ ശരീരമാണുള്ളത് ഇത് ഭാവിയില്‍ അസുഖങ്ങള്‍ക്ക് കാരണമാകുന്നു എന്നാണ്. എന്നാല്‍, ഈ രോഗങ്ങള്‍, ക്യാന്‍സര്‍ രോഗത്തിന് ചികിത്സ നേടിയ മുതിര്‍ന്നവരിലും ഉണ്ടാകാമെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ക്യാന്‍സര്‍ ചികിത്സയ്ക്ക് വിധേയരായ കുട്ടികളില്‍ ഹോര്‍മ്മോണ്‍ പരിശോധനകള്‍ കൃത്യമായി നടത്തണമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.