By Web Desk.17 06 2022
ന്യൂയോര്‍ക്ക്: അര്‍ബുദ ചികിത്സയില്‍ പുതു പ്രതീക്ഷ. ആദ്യമായി അര്‍ബുദ ചികിത്സാ പരീക്ഷണത്തില്‍ പങ്കെടുത്ത എല്ലാ രോഗികളുടേയും അസുഖം ഭേദമായി.
മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളിലാണ് ചികിത്സ പരീക്ഷിച്ചത്. എല്ലാവരും പൂര്‍ണമായി രോഗമുക്തരായതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഡോസ്ടാര്‍ലിമാബ് എന്ന മരുന്നാണ് ആറ് മാസം കഴിച്ചത്. അതിനു ശേഷം എല്ലാ രോഗികളുടെയും അര്‍ബുദകോശങ്ങള്‍ അപ്രത്യക്ഷമായി.
18 രോഗികളെ മാത്രമാണ് പരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത്. 18 രോഗികള്‍ക്കും ഒരേ മരുന്നാണ് നല്‍കിയത്.
ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലുമാണ് ഇവര്‍ക്ക് മരുന്ന് നല്‍കിയത്. എല്ലാ രോഗികളിലും അര്‍ബുദം പൂര്‍ണമായി ഭേദമായി. എന്‍ഡോസ്കോപിയിലും പെറ്റ്, എംആര്‍ഐ സ്കാനുകളിലും അര്‍ബുദം കണ്ടെത്താനായില്ല.
മലാശയ അര്‍ബുദത്തിന് കിമോതൊറാപ്പിയും ശസ്ത്രക്രിയയും അടക്കമുള്ള ചികിത്സകള്‍ നടത്തിയ 18 രോഗികളാണ് ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ഭാഗമായത്.