By SUBHALEKSHMI B R.02 10 2018
രാത്രി വൈകി ചെന്ന് കിടന്നാലും ഉറങ്ങാന്‍ കഴിയുന്നില്ല. ചില ചിന്തകള്‍ കയറിവരും. പ്രാര്‍ത്ഥിച്ചാലും ചിന്തകള്‍ ഒഴിവാക്കി കണ്ണടച്ചു കിടന്നാലും രക്ഷയില്ല. പിറ്റേന്ന് ഓഫീസിലേക്കുളള യാ ത്രയില്‍ ഉറക്കം തൂങ്ങും. ഓഫീസിലും ആ പരാതി ഉയരുന്നു. എന്താണ് പരിഹാരം? ഇങ്ങനെ ഉറക്കക്കുറവിന് പരിഹാരം തേടി ഡോക്ടര്‍മാരെ സമീപിക്കുന്നവരും സുഹൃത്തുക്കളുടെയും മറ്റും ഉപദേശം തേടുന്നവരും ഏറെയാണ്. മാനസിക പിരിമുറുക്കം തന്നെയാണ് ഉറക്കക്കുറവിന് പ്രധാന കാരണം. അങ്ങയൊന്നുമില്ലെന്ന് പറഞ്ഞാലും നിങ്ങളുടെ മനസ്സിനെ അലട്ടുന്ന എന്തെങ്കിലും ഉണ്ടാവും. ഉറക്കം വരാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശീലിച്ചു നോക്കു.
1. ലൈറ്റ് ഓഫ് ചെയ്ത് ഉറങ്ങുക. പേടി കലശലാണെങ്കില്‍ സീറോ വാട്ട് ബള്‍ബിന്റെ വെളിച്ചമാകാം. അതുമല്ലെങ്കില്‍ കണ്ണുമൂടുന്ന കറുത്ത മാസ്ക് ധരിച്ച് ഉറങ്ങാന്‍ കിടക്കാം
2. രാത്രി വൈകി അത്താഴം കഴിക്കരുത്. അതായത് രാത്രി ഒന്‍പത് മണിക്ക് മുന്‍പേ ആഹാരം കഴിക്കുന്നതാണ് നന്ന്. ഉറങ്ങാന്‍ പോകും മുന്‍പ് ഒരു ഗ്ളാസ് പാല് ആകാം.
3. ദിവസവും 30 മിനിട്ട് എങ്കിലും വ്യായാമം ശീലിക്കണം. രാവിലെയോ വൈകുന്നേരമോ ചെയ്യാം. രണ്ടുനേരവും 30 മിനിട്ടില്‍ കുറയാതെ വ്യായാമം ചെയ്താല്‍ നന്ന്.
4. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് മദ്യപിക്കരുത്.
5. രാത്രി വലിയ വാക്കുതര്‍ക്കങ്ങള്‍ വേണ്ട. മിതഭാഷണമാണ് നന്ന് അതും പോസിറ്റീവായ രീതിയില്‍ മാത്രം.
6. ഉറങ്ങാന്‍ പോകുന്നതിന് തൊട്ടു മുന്‍പ് വരെ ടിവി കാണരുത്. പാട്ട് കേള്‍ക്കാം. ചടുല സംഗീതം വേണ്ട.