സെറിബ്രല്‍ അന്യൂറിസം: ഒളിച്ചിരിക്കുന്ന കൊലയാളി

By Rajesh Kumar.10 06 2020

imran-azharഡോ. സുശാന്ത് എം.ജെ.
കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ്
എസ്.യു.ടി. ആശുപത്രി
പട്ടം. തിരുവനന്തപുരം

 

 

 

മസ്തിഷ്‌കത്തിലെ രക്തധമനികളുടെ ഭിത്തിയിലെ ബലഹീനത കാരണം രക്തധമനികള്‍ കാലക്രമേണ വികസിക്കുകയും ബലൂണ്‍ പോലെ വളരുകയും ചെയ്യുന്ന അവസ്ഥയാണ് സെറിബ്രല്‍ അന്യൂറിസം അഥവാ മസ്തിഷ്‌ക ധമനിവീക്കം. സെറിബ്രല്‍ അന്യൂറിസത്തിന്റെ വിള്ളല്‍ തലച്ചോറിലെ ആവരണത്തിനുള്ളിലെ രക്തസ്രാവത്തിന് (സബ്അരക്‌നോയിഡ് ഹെമറേജ്) കാരണമാകുന്നു. എല്ലാ സ്ട്രോക്കുകളുടെയും 5 മുതല്‍ 10 ശതമാനം വരെ കാരണം ഇത്തരം രക്തസ്രാവം ആണ്. മറ്റ് സ്ട്രോക്കുകളെ അപേക്ഷിച്ച് ഇത് കൂടുതല്‍ ഗുരുതരമായ രോഗാവസ്ഥയാണ്.


ഇന്‍ട്രാക്രാനിയല്‍ അന്യൂറിസം ജനസംഖ്യയുടെ ശതമാനം പേരെ ബാധിക്കാറുണ്ടെങ്കിലും, രക്തസ്രാവം താരതമ്യേന കുറവാണ്. ഭാഗ്യവശാല്‍, മിക്ക ഇന്‍ട്രാക്രാനിയല്‍ അന്യൂറിസങ്ങളും രക്തസ്രാവം ഉണ്ടാക്കുന്നില്ല. ഇന്ത്യയില്‍ വര്‍ഷം തോറും 76,500-204,100 വരെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


കുട്ടികളില്‍ സബ്അരക്‌നോയിഡ് ഹെമറേജ് വളരെ അപൂര്‍വമാണ്. സ്ത്രീകളില്‍ പുരുഷന്മാരേക്കാള്‍ 1.2 മടങ്ങ് കൂടുതലാണ് സബ്അരക്‌നോയിഡ് ഹെമറേജ് വരാനുള്ള സാധ്യത. ചെറുപ്പക്കാരായ പുരുഷന്മാര്‍ (25-45 വയസ്), 55 നും 85 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍, 85 വയസ്സിനു മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍എന്നിവരിലാണ് അസുഖം കൂടുതല്‍ സംഭവിക്കുന്നത്.
അടുത്ത ബന്ധുക്കളില്‍ സെറിബ്രല്‍ അന്യൂറിസം ഉണ്ടായിട്ടുണ്ടെങ്കില്‍, ഇതുവരാനുള്ള സാധ്യത 7 മുതല്‍ 20 ശതമാനം വരെയാണ്.

എന്തുകൊണ്ട് അന്യൂറിസം ഉണ്ടാകുന്നു?


ഇന്‍ട്രാക്രാനിയല്‍ അനൂറിസം, രൂപീകരണവുമായി ബന്ധപ്പെട്ട് നിരവധി പാരമ്പര്യവും അല്ലാത്തതുമായ അപകടസാധ്യതാഘടകങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, വാസ്‌കുലര്‍ മതില്‍ ദുര്‍ബലമാകുന്നതും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതുമായ അവസ്ഥകള്‍, ഇന്‍ട്രാക്രാനിയല്‍ അന്യൂറിസം രൂപപ്പെടുന്നതിന് കാരണമാകാം. കണക്റ്റീവ് ടിഷ്യുഡിസോര്‍ഡേഴ്സുള്ളവര്‍ (എസ്എല്‍ഇ), പോളിസിസ്റ്റിക് വൃക്കരോഗമുള്ള രോഗികള്‍, രക്താതിസമ്മര്‍ദ്ദം, പുകവലി, മദ്യപാനം, കൊക്കെയ്ന്‍ ഉപയോഗിക്കുന്നവര്‍ എന്നിവരിലൊക്കെ ഇന്‍ട്രാക്രീനിയല്‍ അന്യൂറിസം വരാനുള്ള സാധ്യത കൂടുതലാണ്.

വിവിധതരം സെറിബ്രല്‍ അന്യൂറിസങ്ങള്‍
ഇന്‍ട്രാക്രാനിയല്‍ അന്യൂറിസങ്ങളെ അവയുടെ രൂപം, വലുപ്പം, എന്നിവ അനുസരിച്ച് തരം തിരിച്ചിരിക്കുന്നു. രൂപം കൊണ്ട ്പ്രധാനമായും മുന്ന് തരം ഉണ്ട്.

 

ലേഖനം പൂര്‍ണ്ണമായി വായിക്കാം:     digital.kalakaumudi.com   

 

 

 

 

 

 

 

 

 

OTHER SECTIONS