നെഞ്ച് വേദന പല രോഗങ്ങളിലേക്കുമുള്ള ശാരീരിക ലക്ഷണമാകാം

By online desk.04 12 2019

imran-azhar

 

നെഞ്ച് വേദന ഹൃദയാഘാത ലക്ഷണമല്ല. എന്നാല്‍, ശ്വസനത്തിലുണ്ടാകുന്ന പ്രയാസം, സന്ധികളിലുണ്ടാകുന്ന വേദന, കഴുത്ത് വേദന എന്നീ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. നെഞ്ചുവേദന ഒരു രോഗമല്ല. എന്നാല്‍, അത് പല രോഗ ലക്ഷണങ്ങളിലേക്കും ഉള്ള ഒരു ശാരീരിക സൂചന മാത്രമാണ്.


പല കാരണങ്ങള്‍ കൊണ്ടും നെഞ്ചുവേദനയുണ്ടാകാം. എന്നാല്‍, പലരും ഹൃദയാഘാതത്തോട് ബന്ധപ്പെടുത്തിയാണ് നെഞ്ചുവേദനയെ കാണുന്നത്.
അതൊരു തെറ്റിദ്ധാരണയാണ്. ഹൃദയം മാത്രമല്ല, ശ്വാസകോശം, അന്നനാളം, പേശികള്‍, വാരിയെല്ല് എന്നിവയ്ക്കുണ്ടാകുന്ന തകരാറുകളും നെഞ്ചു വേദനയ്ക്ക് കാരണമാകുന്നുണ്ട്. ഹൃദയസംബന്ധിയായ നെഞ്ചുവേദനയാണോ എന്നറിയാന്‍ വിദഗ്ദ്ധ പരിശോധന വേണ്ടിവരും.


ദഹന പ്രശ്‌നങ്ങള്‍, നെഞ്ചിലെ പേശികള്‍ക്കും അസ്ഥികള്‍ക്കുമുണ്ടാകുന്ന പരിക്കുകള്‍, ശ്വാസകോശ സംബന്ധിയായ തകരാറുകള്‍ എന്നീ കാരണങ്ങള്‍ കൊണ്ടും നെഞ്ചുവേദന ഉണ്ടാകാം. ആമാശയത്തില്‍ നിന്ന് ദഹനരസമായ ഹൈഡ്രോകേ്‌ളാറിക് ആസിഡ്, അന്നനാളത്തിലേക്ക് ഒഴുകുന്നതാണ് ഇതിന് കാരണം. ആസ്ത്മ, നെഞ്ചിലെ നീര്‍വീക്കം, നെഞ്ചിലെ അസ്ഥികള്‍ക്കും പേശികള്‍ക്കുമുണ്ടാകുന്ന പരിക്കുകളും മറ്റു തകരാറുകളും നെഞ്ചുവേദനയുണ്ടാക്കും. ഹൃദയാഘാത സമയത്ത് വയര്‍ വീര്‍ത്തത് പോലെയോ തികട്ടി വരുന്നതു പോലെയോ ഉള്ള അസ്വസ്ഥതകള്‍ ഉണ്ടാവില്ല. ഇത് നെഞ്ചെരിച്ചിലിന്റെ ലക്ഷണമാണ്.

OTHER SECTIONS