ആരോഗ്യത്തിനായി കുഞ്ഞിന് പശുവിന്‍പാല്‍ നല്‍കുന്നുവെങ്കില്‍...

By online desk.30 04 2019

imran-azhar

അച്ഛനന്മാര്‍ കുഞ്ഞുങ്ങളുടെ ആരോഗ്യകാര്യത്തില്‍ വളരെയധികം ശ്രദ്ധാലുവാണ്. കുഞ്ഞുങ്ങളുടെ ആരോഗ്യത്തിനായി വളരെ ചെറുപ്പം മുതല്‍ തന്നെ പശുവിന്‍ പാല്‍ കൊടുക്കുന്നുവെങ്കില്‍ അല്‍പ്പമൊന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം നാം കുഞ്ഞിന്റെ ആരോഗ്യത്തിനായി നല്‍കുന്നത് ചിലപ്പോള്‍ കുഞ്ഞുങ്ങളില്‍ ദോഷഫലം സൃഷ്ടിക്കുന്നു. പശുവിന്‍ പാല്‍ പലപേ്പാഴും കുഞ്ഞിന്റെ ആരോഗ്യത്തിന് പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമാകുന്നു. ചെറിയ കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ കൊടുത്താല്‍ പലപ്പോഴും ഉണ്ടാകുന്ന ദോഷഫലങ്ങളെക്കുറിച്ചറിയൂ...

 

വിളര്‍ച്ച: കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കൊടുക്കേണ്ട പ്രായത്തില്‍ ആവശ്യത്തിന് മുലപ്പാല്‍ കൊടുത്തിലെ്‌ളങ്കില്‍ അത് കുട്ടികളില്‍ അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. മുലപ്പാലിന് പകരമാണ് പശുവിന്‍ പാല്‍ എന്ന രീതിയില്‍ കൊടുത്താല്‍ അത് പലപേ്പാഴും കുട്ടികളില്‍ വിളര്‍ച്ചക്കുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കും.

 

കഫക്കെട്ട് : പശുവിന്‍ പാല്‍ കൂടുതലായി കൊടുക്കുന്ന കുഞ്ഞുങ്ങളില്‍ കഫക്കെട്ടിനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. പശുവിന്‍ പാലില്‍ കൊഴുപ്പ് കൂടുതലാണ് എന്നത് തന്നെയാണ് കാര്യം. ഇത് കുട്ടികളെ വളരെയധികം ബാധിക്കുന്നു.


ശ്വാസംമുട്ടല്‍: ചെറിയ കുഞ്ഞുങ്ങളില്‍ കണ്ടു വരുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ മുന്നിലാണ് ശ്വാസം മുട്ടല്‍. പല കുഞ്ഞുങ്ങളിലും പശുവിന്‍ പാലിന്റെ അമിത ഉപയോഗം തന്നെയാണ് ശ്വാസം മുട്ടല്‍ ഉണ്ടാക്കാന്‍ കാരണം. അതുകൊണ്ട് തന്നെ പശുവിന്‍ പാലിന്റെ ഉപയോഗം കഴിവതും ചെറിയ കുഞ്ഞുങ്ങളില്‍ കുറയ്ക്കാന്‍ ശ്രമിക്കുക.


ചുമ : ചെറിയ കുഞ്ഞുങ്ങളില്‍ ചുമയും ജലദോഷവും വരുന്നത് പെട്ടെന്നാണ്. പശുവിന്‍ പാല്‍ ഈ കാര്യത്തിന്റെ സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു
ദഹനത്തെ ബാധിക്കുന്നു: കുഞ്ഞുങ്ങള്‍ക്ക് എപേ്പാഴും എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ മാത്രമേ കൊടുക്കാന്‍ പാടുകയുള്ളൂ. എന്നാല്‍, പശുവിന്‍ പാല്‍ ദഹിക്കാന്‍ വളരെ പ്രയാസമുള്ള ഒന്നാണ്. പ്രത്യേകിച്ച് ഒരു വയസ്‌സിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളില്‍. അതുകൊണ്ട് തന്നെ പരമാവധി കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍ പാല്‍ കൊടുക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.


അലര്‍ജി: കുഞ്ഞുങ്ങളില്‍ അലര്‍ജിയുണ്ടാകാന്‍ എളുപ്പമാണ്. ഇതിന് പലപേ്പാഴും കാരണമാകുന്നതും ഭക്ഷണ രീതികള്‍ തന്നെയാണ്. പശുവിന്‍ പാല്‍ ചെറിയ കുഞ്ഞുങ്ങളില്‍ അലര്‍ജിക്ക് കാരണമാകാറുണ്ട്.


ചര്‍മ്മത്തില്‍ തടിപ്പും മറ്റും ഉണ്ടാവാനും പശുവിന്‍ പാലിന്റെ അമിതോപയോഗം കാരണമാകുന്നു. പശുവിന്‍ പാല്‍ കൊടുക്കുന്ന കുഞ്ഞുങ്ങളില്‍ പല വിധത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു.

OTHER SECTIONS