കുഞ്ഞുങ്ങളുടെ കാതുകുത്തൽ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...........

By BINDU PP.11 Apr, 2017

imran-azhar

 

 

 

കുട്ടിയുടെ കാതുകുത്തൽ എത്ര നേരത്തേ ചെയ്യാമോ അത്ര നല്ലത്. 4-8 മാസത്തില്‍ കാത് കുത്തുകയാണെങ്കില്‍ കുട്ടികള്‍ക്ക് അത് വലിയ പ്രയാസമുണ്ടാക്കില്ല. മാത്രമല്ല, അപകടം കൂടാതെ എളുപ്പത്തില്‍ കാത് കുത്താനുമാവും.

 

കാത് കുത്തുന്നത് വഴി ചര്‍മത്തില്‍ ഉണ്ടാകുന്ന മുറിവ് നവജാതശിശുക്കളില്‍ വേഗത്തില്‍ സുഖപ്പെടുകയും ചെയ്യും.

കുട്ടിക്ക് രണ്ട് ടെറ്റനസ് കുത്തിവെപ്പുകള്‍ ലഭിക്കേണ്ടതുകൊണ്ട് കുറഞ്ഞത് നാല് മാസം വരെ കാത് കുത്താന്‍ കാത്തിരിക്കുക.

കാതില്‍ കുത്തേണ്ട ഭാഗവും രൂപവുമൊക്കെ ആദ്യം അടയാളപ്പെടുത്തിയശേഷം പൂര്‍ണ തൃപ്തിയുണ്ടെങ്കില്‍ മാത്രമേ കാത് തുളക്കാവൂ.

സ്വര്‍ണം, ടൈറ്റാനിയം, നിക്കല്‍ അടങ്ങാത്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയാല്‍ നിര്‍മിക്കപ്പെട്ട കമ്മലുകളാണ് കൂടുതല്‍ സുരക്ഷിതം.

കാത് കുത്തിയശേഷമുള്ള ഒരാഴ്ച മുറിവുള്ള ഭാഗം ആല്‍ക്കഹോള്‍ അടങ്ങിയ പഞ്ഞികൊണ്ട് വൃത്തിയാക്കി ആന്‍റിബയോട്ടിക് ക്രീം പുരട്ടണം.

തുടക്കത്തിലിട്ട കമ്മല്‍ കുറഞ്ഞത് രണ്ടുമാസമെങ്കിലും ഉപയോഗിക്കണം. കാരണം കാത് കുത്തിയ ഭാഗത്തെ ചര്‍മം സുഖപ്പെടുമ്പോള്‍ ചുരുങ്ങാനിടയുണ്ട്.

തണ്ടിന് കനമുള്ളതിനാല്‍ മൊട്ടുപോലുള്ളതോ വളയം പോലുള്ളതോ ആയ കമ്മലുകളാണ് ദ്വാരം ചുരുങ്ങാതിരിക്കാനും അടയാതിരിക്കാനും നല്ലത്.

കാത് കുത്തി രണ്ട് ദിവസത്തിനുശേഷവും നീര്, ചുവപ്പ്, വേദന, പഴുപ്പ് എന്നിവ കണ്ടാല്‍ ത്വഗ്രോഗ വിദഗ്ധനെ സമീപിക്കുക.

OTHER SECTIONS