അമ്മേ, പനിക്കുന്നു; കുട്ടിക്ക് മരുന്നു കൊടുക്കും മുമ്പ് ഇതൊന്നു വായിക്കൂ

By Rajesh Kumar.11 06 2020

imran-azhar

 

 സാധാരണയായി ഒരു പറച്ചിലുണ്ട് ജലദോഷം മരുന്നു കഴിച്ചാല്‍ ഒരാഴ്ചകൊണ്ടു മാറും മരുന്നു കഴിച്ചില്ലെങ്കില്‍ ഏഴുദിവസം കൊണ്ടുമാറും എന്ന്. കുട്ടികളിലെ പനി, ജലദോഷം എന്നിവ സാധാരണനിലയില്‍ പേടിക്കാനില്ല. ജനിച്ച് ആറുമാസംവരെ കുട്ടികള്‍ക്ക് പ്രതിരോധശേഷി വളരെ കുറവാണ്. പനി, ജലദോഷം എന്നിവ വരുമ്പോള്‍ ഡോക്ടറെ കാണിക്കുകയും മരുന്നു നല്‍കുകയും ചെയ്യുക. ഈ മരുന്നുകള്‍ അസുഖമൂലമുണ്ടാകുന്ന മുക്കൊലിപ്പ് മറ്റ് അസ്വസ്ഥതകള്‍ എന്നിവ നിയന്ത്രിക്കാന്‍ സഹായിക്കും.

 

ആസ്തമയും അപസ്മാരവും

 

ആസ്തമ കുട്ടികളില്‍ രോഗമായും രോഗലക്ഷണമായും കണ്ടുവരുന്നു. അലര്‍ജിയാണ് ഇതിനു പ്രധാന കാരണം. പൊടിയും മറ്റും കുട്ടികളെ അസ്വസ്ഥരാക്കും. പനിയുടെ മന്നോടിയായി കുട്ടികളില്‍ ആദ്യകാലങ്ങളില്‍ അപസ്മാരം കണ്ടുവരാറുണ്ട്. ഇത് വലിയ പ്രശ്നമല്ല. പത്തുപന്ത്രണ്ട് വയസ്സു കഴിയുമ്പോള്‍ തനിയെ മാറിക്കൊള്ളും. അല്ലാതെ വരുന്ന അപസ്മാരം ശ്രദ്ധിക്കണം. തലച്ചോറിലുണ്ടാകുന്ന ഏന്തെങ്കിലും രോഗത്തിന്റെ ലക്ഷണമായിട്ടാകാം ഇത്. ഇതിനു വൈദ്യസഹായം തേടണം.

 

ഡോക്ടറോടു ചോദിക്കാം

 

കുട്ടിക്ക് പനി വരുമ്പോള്‍ സ്വയം മരുന്നുകള്‍ കൊടുക്കാറുണ്ട്. ഇതിലൊരു അപകടം പതിങ്ങിയിരിപ്പുണ്ട്.
ന്യുമോണിയ പോലുളള മാരക രോഗങ്ങളുടെ ലക്ഷണമായിട്ടും പനി വരാറുണ്ട്. ഇത്തരം ഗുളികകള്‍ കൊടുക്കുന്നതോടെ പനി കുറയുകയും രോഗം തിരിച്ചറിയാതെ പോവുകയും ചെയ്യും.രോഗം മൂര്‍ച്ഛിക്കുമ്പോഴെ ഡോക്ടറുടെ അടുത്തെത്തൂ.
സ്വയം ചികിത്സ വേണ്ട. കുട്ടികള്‍ക്കുണ്ടാകുന്ന അസുഖങ്ങള്‍ക്ക് ഡോക്ടറോടു ചോദിച്ചുമാത്രം ചികിത്സ നടത്തുക.കുഞ്ഞിന്റെ ഓരോ ചലനങ്ങളും കണ്ടറിയുന്നവരാണ് അമ്മമാര്‍.

 

സാധാരണ പെരുമാറ്റത്തില്‍ നിന്നു എന്തെങ്കിലും വ്യത്യാസം കുഞ്ഞ് കാണിച്ചാല്‍ ഒന്നു ശ്രദ്ധിക്കണം ഉറക്കം സാധാരണയുള്ളതിനേക്കാള്‍ കുറഞ്ഞു പോയാല്‍, കളിക്കുന്നതില്‍ താത്പര്യം കാണിക്കാതിരുന്നാല്‍, ഓടികളിക്കുമ്പോള്‍ കിതപ്പ് അനുഭവപ്പെട്ടാല്‍, ശരീരത്തില്‍ നിറവ്യത്യാസമുണ്ടായാല്‍, ഇങ്ങനെയുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങളില്‍പോലും നോട്ടമെത്തണം.
നിറഞ്ഞ വാത്സല്യത്തോടെ നല്ല ആഹാരം കൊടുത്ത് കുട്ടികളെ ആരോഗ്യമുള്ളവരായി വളര്‍ത്താം.

 

 

 

OTHER SECTIONS