പ്രായത്തിനനുസരിച്ചുള്ള വെയിറ്റില്ലെങ്കില്‍?

By online desk.08 05 2019

imran-azhar

കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധാലുക്കളാണ് മതാപിതാക്കള്‍. പ്രത്യേകിച്ച് കുഞ്ഞുങ്ങളുടെ ആരോഗ്യ കാര്യത്തില്‍. കുഞ്ഞുങ്ങള്‍ ഒന്നും കഴിക്കുന്നില്ല. അവരുടെ പ്രായത്തിനനുസരിച്ചുള്ള വെയിറ്റ് ഇല്ല എന്നത് ഭൂരിഭാഗം മാതാപിതാക്കാളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം തന്നെയാണ്.പ്രയത്തിനനുസരിച്ചുള്ള ഭാരമില്ലാത്തത് ആരോഗ്യമില്ലായ്മയിലേക്കും, അവരുടെ വളര്‍ച്ചയെയും പ്രതിരോധ സംവിധാനത്തെ ദുര്‍ബ്ബലമാക്കി പെട്ടെന്ന് അസുഖങ്ങള്‍ വരാനുള്ള സാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നു.

 

പലപ്പോഴും പരസ്യത്തില്‍ കാണുന്ന ഭക്ഷണങ്ങളേയാണ് കുഞ്ഞുങ്ങളുടെ ഭാരം വര്‍ദ്ധിപ്പിച്ച് ആരോഗ്യത്തിനും വളര്‍ച്ചയ്ക്കുമായി നമ്മളില്‍ ഭൂരിഭാഗം മാതാപിതാക്കളും ആശ്രയിക്കുന്നത്. എന്നാല്‍, വലിയ വില കൊടുത്തു വാങ്ങുന്ന കൃത്രിമ മധുരം അടക്കമുള്ള ചേരുവകള്‍ ചേര്‍ത്തിരിക്കുന്ന ഇത്തരം ഭക്ഷ്യവസ്തുക്കള്‍ കുഞ്ഞുങ്ങള്‍ക്ക് വേണ്ട പോഷണം നല്‍കുന്നു എന്ന് ഒരിക്കലെങ്കിലും ഉറപ്പിച്ച് പറയാന്‍ കഴിയുമോ...?

 

എന്നാല്‍, ഇത്തരം ഭക്ഷ്യവസ്തുക്കള്‍ പ്രയോജനം നല്‍കില്ലെന്ന് മാത്രമല്ല, പലപ്പോഴും കാലക്രമേണ അമിതവണ്ണം ഉള്‍പ്പെടെയുള്ള അനാരോഗ്യത്തിലേക്ക് അവരെ നയിച്ചെന്നും വരാം.എന്നാല്‍, പാര്‍ശ്വഫലമൊന്നുമില്ലാതെ കുഞ്ഞുങ്ങളുടെ പ്രായത്തിനനുസരിച്ച് വണ്ണം നല്‍കാന്‍ സഹായിക്കുന്ന വീട്ടില്‍ തന്നെ തയ്യാറാക്കാവുന്ന ഭക്ഷണക്കൂട്ടുകളെക്കുറിച്ച് അറിയൂ...

 

. ചെറുപയര്‍ മുളപ്പിച്ചോ, അല്ലാതെയോ ഉപ്പും അല്‍പ്പം മഞ്ഞള്‍പ്പൊടിയും, കാരറ്റും ചേര്‍ത്ത് വേവിച്ച്, കുറച്ച് തേങ്ങാ ചിരകിയതും ചേര്‍ക്കാം. വേണമെങ്കില്‍ മധുരത്തിനായി അല്‍പ്പം ശര്‍ക്കരയും കൂടി ചേര്‍ത്ത് കുഞ്ഞിന് നല്‍കുന്നത് കുഞ്ഞിന്റെ തൂക്കം

 

. നേന്ത്രപ്പഴം നെയ്യ് ചേര്‍ത്ത് വേവിച്ച് ദിവസവം വെറും വയറ്റില്‍ കുഞ്ഞുങ്ങള്‍ക്ക് സ്ഥിരമായി നല്‍കുന്നത് തൂക്കത്തോടൊപ്പം അവരുടെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. പഴവും നെയ്യും ചേര്‍ത്ത് കഴിക്കാന്‍ ബുദ്ധിമുട്ടെങ്കില്‍ പഴം ചെറുതായി നുറുക്കി അതില്‍ അല്‍പ്പം ശര്‍ക്കരയോ, പഞ്ചസാരയോ ചേര്‍ത്ത് നല്‍കാം.

 

.ചോറില്‍ നെയ്യ് ചേര്‍ത്ത് നല്‍കുന്നതും, ചെറിയ ഉള്ളി നെയ്യിലിട്ട് മൂപ്പിച്ച് ചോറില്‍ ചേര്‍ത്തിളക്കി നല്‍കുന്നതും തൂക്കമില്ലായ്മ എന്ന പ്രശ്‌നത്തെ പരിഹരിക്കും.

 

.ആരോഗ്യകരമായി തൂക്കം വര്‍ദ്ധിപ്പിക്കാന്‍ ഏറ്റവും ഉത്തമമായ മാര്‍ഗ്ഗമാണ് നിലക്കടല അഥവാ കപ്പലണ്ടി. കപ്പലണ്ടി വറുത്ത് നല്‍കുന്നതിനേക്കാള്‍ പുഴുങ്ങി നല്‍കുന്നതാണ് ഉത്തമമം.

 

.കപ്പലണ്ടി വേവിച്ച് കടുകും, മുളകും കറിവേപ്പിലയും അല്‍പ്പം തേങ്ങയും ചേര്‍ത്ത് വറുത്തിട്ട് നല്‍കാം.

 

.നിലക്കടലയ്ക്ക് പുറമേ ബദാം, പിസ്ത, കശുവണ്ടിപ്പരിപ്പ് എന്നിവ പൊടിച്ചത് പാലില്‍ ചേര്‍ത്ത് എനര്‍ജി ഡ്രിങ്കായി നല്‍കുന്നതും പ്രശ്‌ന പരിഹാരത്തിന് ഉത്തമമാണ്.

 

.നട്‌സും നിലക്കലട വറുത്തതും ചെറുപയറും എല്ലാം ചേര്‍ത്ത് പൊടിച്ചു പാലില്‍ അലക്കി നല്‍കുന്നതും തൂക്കമില്ലായ്മയെ പരിഹരിക്കും.

 

.ഉണക്കമുന്തിരി ദിവസവും വെള്ളത്തിലിട്ട് കുതിര്‍ത്ത ശേഷം നെയ്യില്‍ ഒന്ന് മൂപ്പിച്ച് നേരിട്ടോ, മറ്റ് ഭക്ഷ്യവസ്തുക്കള്‍ക്കൊപ്പമോ നല്‍കുന്നത് പ്രശ്‌ന പരിഹാരത്തിന് ഉത്തമമാണ്.

 

. ആഴ്ചയില്‍ മൂന്നോ, നാലോ ദിവസമെങ്കിലും മുട്ട പുഴുങ്ങിയത് ശീലമാക്കാം. ഒപ്പം അവരുടെ ഇഷ്ടത്തിനനുസരിച്ച് മീനും ഇറച്ചിയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍, വറുത്ത് കഴിക്കുന്നതിനേക്കാള്‍ ഉത്തമമം കറിവച്ച് നല്‍കുന്നതാണ്.

 

.പാലും, നെയ്യും, പനീര്‍, ബട്ടര്‍, ചീസ്, തൈര് ഉള്‍പ്പെടെയുള്ള പാലുല്‍പ്പന്നങ്ങളും പ്രശ്‌ന പരിഹാരത്തിന് ഉത്തമമാണ്.

 

.തൂക്കം വര്‍ദ്ധിപ്പിക്കാന്‍ ചോളം വേവിച്ച് അല്‍പ്പം ബട്ടര്‍ ചേര്‍ത്ത് നല്‍കാം. റാഗിയുടെ കുറുക്ക്, പായസം തുടങ്ങി റാഗിയുടെ വിഭവങ്ങളും കുഞ്ഞുങ്ങള്‍ക്ക് നല്‍കാം.

 

.അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട്, പെയര്‍ തുടങ്ങിയവയും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രശ്‌ന പരിഹാരത്തിന് ഉത്തമമാണ്.

OTHER SECTIONS