ഫുട്‌ബോള്‍ ഹെഡിംഗ് കുഞ്ഞുങ്ങളുടെ തലച്ചോറിനെ ബാധിക്കും

By online desk.22 08 2019

imran-azhar

 

കുഞ്ഞുങ്ങളെന്നോ, മുതിര്‍ന്നവരെന്നോ ഭേദഭാവമില്ലാതെ ഫുട്‌ബോള്‍ ആരാധകരാണ് പലരും. തലകൊണ്ടുള്ള ഫുട്‌ബോള്‍ കളി കളിക്കാരുടെ ഭാവിയെ ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.


ഫുട്‌ബോളിയിലെ ബോള്‍ ഹെഡിംഗ് കുഞ്ഞുങ്ങള്‍ക്ക് ദോഷകരമാണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കുഞ്ഞുങ്ങള്‍ ഫുട്‌ബോള്‍ ഹെഡ് ചെയ്യുന്നത് തലച്ചോറിനെ ദോഷകരമായി ബാധിക്കുമെന്ന് ബര്‍മിംഗ്ഹാം യൂണിവേഴ്‌സിറ്റിയിലെ ന്യൂറോ സയന്‍സ് വിദഗ്ദ്ധന്‍ ഡോ. മൈക്കല്‍ ഗ്രേ വ്യക്തമാക്കി.

 

വളരെ അപകടം പിടിച്ചതിനാല്‍ ഇത് നിരോധിക്കണമെന്നും ഇദ്ദേഹം പറഞ്ഞു. ഹെഡിംഗ് തലയോടിനെയും തലച്ചോറിനെയും വളരെ ആഘാതത്തില്‍ ബാധിക്കുന്നു. കുഞ്ഞുങ്ങളുടെ കഴുത്തിലെ മസിലുകള്‍ ഹെഡറിന്റെ ആഘാതം നേരിടാന്‍ തക്കവണ്ണം വളര്‍ച്ച കൈവരിച്ചിട്ടില്ലെന്നും പ്രൊഫഷണല്‍ താരങ്ങളുടെ തലച്ചോറിന് ഏല്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ച് ഡോ. മൈക്കല്‍ ഗ്രേ കുട്ടികളുടെ ഹെഡിംഗ് നിരോധിക്കണമെന്നും ആവശ്യപ്പെട്ടു. നിയമങ്ങളില്‍ ഭേദഗതി വരുത്തി കുട്ടികളെ ട്രെയിന്‍ ചെയ്യുന്ന രീതിയില്‍ മാറ്റം വരുത്തണം. കുട്ടികളുടെ കഴുത്ത് എപ്പോഴാണ് പൂര്‍ണ്ണവളര്‍ച്ച കൈവരിക്കുന്നതെന്ന കാര്യത്തില്‍ ഇപ്പോഴും തീര്‍ച്ചയില്ല. മുഖ്യമായും 14 വയസ്‌സിലാണ് ഇത് സംഭവിക്കുന്നതെന്ന് കരുതപ്പെടുന്നു. ഹെഡ് ചെയ്യുമ്പോള്‍ തലച്ചോറ് കുലുങ്ങാനും കറങ്ങാനും ഇടവരുത്തും, ഇത് ഡാമേജ് ഉണ്ടാക്കുമെന്നും ഇക്കാര്യത്തില്‍ മാതാപിതാക്കളും പരിശീലകരും മുന്നോട്ട് വരണമെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.



കളി ഉപേക്ഷിക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ലാത്ത ഇദ്ദേഹം അമിതവണ്ണം ഒഴിവാക്കാന്‍ കളി പ്രോത്സാഹിപ്പിക്കണമെന്നും, എന്നാല്‍, ഹെഡിംഗ് നിരോദിക്കണമെന്നും ഡോ. മൈക്കല്‍ ഗ്രേ പറഞ്ഞു

OTHER SECTIONS