രോഗബാധയേറ്റും കുട്ടികൾക്ക് പ്രതിരോധശക്തി കൂട്ടാം

By online desk.13 07 2019

imran-azhar

 

കൊച്ചു കുട്ടികളെ മഴയത്തു വെയിലത്തും ഒന്നും പുറത്തിറക്കാതെ നോക്കുന്ന രക്ഷിതാക്കളാണ് നമ്മുക്ക് ചുറ്റും. കുട്ടികൾക്ക് ചെറിയൊരു പനി വന്നാൽ പോലും പലരും പെട്ടെന്ന് അസ്വസ്ഥരാകും.ഒരുതരത്തിലുമുള്ളത് രോഗബാധയും അവർക്ക് പിടിപ്പെടാതിരിക്കാൻ പഠിച്ച പണി പതിനെട്ടും അവർ ചെയ്യും. പക്ഷെ ഈ അമിത സംരക്ഷണം അത്ര നല്ലതല്ലെന്നാണ് പുതിയ പഠനം പുറത്തുവന്നപ്പോൾ അറിയുന്നത്.

 

ഇങ്ങനെ അമിതമായി വൃത്തി സൂക്ഷിച്ച്, ദേഹത്തു ഒരു തരത്തിലുമുള്ള രോഗാണുക്കളുടെ ആക്രമണമേൽക്കാതെയുള്ള ജീവിതം കുട്ടികൾക്ക് വളരെ ചെറുപ്പത്തിൽ തന്നെ രക്താർബുദം വരാനുള്ള സാധ്യത കൂടുതലെന്നാണ് നേച്ചർ റിവ്യൂസ് കാൻസർ എന്ന ജേർണലിൽ പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ടിൽ പറയുന്നത്.

 

ആദ്യകാലം മുതലേ രോഗബാധയേറ്റുള്ള ജീവിതം കുട്ടികളിലെ രോഗപ്രതിരോധശേഷി ശക്തമായിരിക്കും. അമിതമായി വൃത്തി സൂക്ഷിച്ച് രോഗബാധയേൽക്കാതെയുള്ള ജീവിതം മുന്നോടട്ട് കൊണ്ടുപോകുന്ന കുട്ടികളിൽ ഈ പ്രതിരോധശേഷി ശരിയായ രീതിയിൽ വളർച്ച നേടില്ല. ഇത്തരത്തിൽ ഉള്ളവർക്ക് പിന്നീടുള്ള ജീവിതത്തിൽ രോഗബാധ നിൽക്കാനുള്ള സാധ്യത കൂടുതലായിരിക്കും. ഇവ പിന്നീട് അർബുദ കോശങ്ങൾക്ക് വളരാനുള്ള സാധ്യതയും പഠനം കാണുന്നു. നാല് വയസ്സുവരെ രോഗാണുക്കളുമായുള്ള സമ്പർക്കമാണ് പ്രതിരോധശക്തി വളർത്തിയെടുക്കുന്നതെന്നും പഠനം പറയുന്നു.

OTHER SECTIONS