കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഇരുമ്പന്‍ പുളിയോ...

By online desk.10 05 2019

imran-azhar

ആധുനിക ജീവിത ശീലങ്ങളാല്‍ നമ്മളില്‍ പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് കൊളസ്‌ട്രോള്‍. മരുന്നുകള്‍ കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് കരുതി പാര്‍ശ്വഫലം ഒഴിവാക്കാനായി നാട്ടുവൈദ്യമെന്ന രീതിയില്‍ നമ്മളില്‍ പലരും പ്രശ്‌ന പരിഹാരത്തിനായി ഇരുമ്പന്‍ പുളി (പുളിഞ്ചിക്ക) കഴിക്കാറുമുണ്ട്. എന്നാല്‍, ഇരുമ്പന്‍ പുളി (പുളിഞ്ചിക്ക) കരളിനെ ദോഷകരമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ പുതിയ കണ്ടെത്തല്‍.


മലയാളിയായ ഡോ. എബി ഫിലിപ്‌സ് നടത്തിയ പഠനത്തിലാണ് ഈ മാര്‍ഗ്ഗത്തിലെ അപകടകരമായ ദോഷവശങ്ങളെ ചൂണ്ടിക്കാണിക്കുന്നത്. ഇരുമ്പന്‍ പുളി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ കുറയില്ലെന്ന് മാത്രമല്ല, അത് പച്ചയ്ക്ക് സ്ഥിരമായി കഴിക്കുന്നത് കരളിന്റെ പ്രവര്‍ത്തനങ്ങളെ ദോഷമായി ബാധിക്കും.കരള്‍ വീക്കം പിടിപ്പെട്ട രോഗികളുടെ കേസ് സ്റ്റഡിയിലൂടെയാണ് ഡോ.എബി ഫിലിപ്‌സ് തന്റെ പഠനത്തിന്റെ നിഗമനത്തിലെത്തിയത്.
ഇരുമ്പന്‍ പുളി മാത്രമല്ല, കീഴാര്‍ നെല്ലി, കുടംപുളി, ആടലോടകം തുടങ്ങി പ്രകൃതിദത്തമായ മരുന്നുകളായി ഉപയോഗിക്കുന്ന പല സസ്യങ്ങളും രോഗം കുറയ്ക്കാന്‍ സഹായിക്കില്ലെന്ന് മാത്രമല്ല, ഇവയില്‍ ചില സസ്യങ്ങള്‍ കരളിന്റെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്നുണ്ടെന്നും പഠനം പറയുന്നു.

 

OTHER SECTIONS