കാപ്പി ശീലമാക്കൂ ,വൃക്കരോഗത്തെ പ്രതിരോധിക്കാം

By uthara.30 09 2018

imran-azhar

രാവിലെ ഒരു കപ്പ് ചൂട് കാപ്പി നമ്മളിൽ പലരുടെയും ശീലമാണ് .ദിവസം നാല് കപ്പിലേറെ കാപ്പി കുടിക്കുന്ന ശീലം ആരോഗ്യത്തെ ദോഷമായി ബാധിക്കും എന്നും പല ഗവേഷണ റിപ്പോർട്ടുകളും പറയുന്നു .എന്നാൽ ,കാപ്പി  വൃക്ക രോഗത്തെ പ്രധിരോഗിക്കുമെന്നും മരണ സാധ്യത കുറയ്ക്കുമെന്നുമാണ് പുതിയ പഠനം പറയുന്നത് .കാപ്പികുടി ദിനചര്യയുടെ ശീലമാക്കിയവരെയാണ് പോർചുഗലിലെ ലിബിസോൺ സെൻട്രൽ ഹോസ്പിറ്റലിൽ പഠനവിധേയമാക്കിയത് .

 

അവരിൽ കടുത്ത വൃക്ക രോഗമുള്ളവരിൽ കാപ്പി സ്ഥിരമായി ഉപയോഗിക്കുന്നവരുടെ മരണ സാധ്യത കുറഞ്ഞതായി പഠനത്തിൽ കണ്ടെത്തി .നെഫ്രോളജി ഡയാലിസിസ് ട്രാൻസ്പ്ലന്റഷന്  എന്ന ജേണലിൽ പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട് .ക്രോണിക് കിഡ്നി ഡിസീസ് ഉള്ളവർ കാപ്പി കുടിക്കുന്നതിന്റെ ഗുണഫലങ്ങളെക്കുറിച്ചും പഠനം വ്യക്തമാക്കി .വൃക്ക രോഗികൾ കാപ്പി കുടിക്കുന്നത് ശീലമാക്കണം എന്നും ഗവേഷണത്തിന് നേതൃത്വക്ക് നൽകിയ  മിഗ്വൽ  ബിഗോട്ട് വെയ്റ പറഞ്ഞു .

 

രക്തത്തിലേക്ക് ദോഷകരമായ നൈട്രിക് ആസിഡ് പോലെ ഉള്ള വസ്തുക്കൾ കലരുന്നത് തടയാൻ കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീന് കഴിയുമെന്നാണ് പഠനം പറയുന്നത് .ഗുരുതരമായ വൃക്കരോഗം ബാധിച്ചവരിൽ കാപ്പിയുടെ ഉപയോഗത്താൽ രോഗത്തിന്റെ ഗുരുതരാവസ്ഥ കുറയ്ക്കാൻ കഴിയുമെന്നും പഠനം കണ്ടെത്തി .

OTHER SECTIONS