By Web Desk.14 08 2020
നല്ല മധുരത്തില്‍, കടുപ്പമുള്ള ആവിപറക്കുന്ന കാപ്പി ആര്‍ക്കാണ് ഇഷ്ടമല്ളാത്തത്. വളരെ ഉന്മേഷം പകരുന്ന കാപ്പി ദിവസവും രണ്ടും മൂന്നും തവണയൊക്കെ കുടിക്കാന്‍ നമുക്ക് തോന്നാറുണ്ട്. കാപ്പിയിലടങ്ങിയ പല ഘടകങ്ങളും ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍, കാപ്പി അധികം ഉപയോഗിക്കുന്നത് പൊണ്ണത്തടിക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ വെളിപെ്പടുത്തുന്നത്. വെസ്സ്റ്റേണ് ആസ്ട്രേലിയന്‍ ഇന്‍സ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ റിസര്‍ച്ചും യൂണിവേഴ്സിറ്റി ഒഫ് വെസ്റേണ്‍ ആസ്ട്രേലിയയും നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
ഹൃദയാരോഗ്യത്തിന് കാപ്പി മികച്ചതാണെന്ന് തെളിയിക്കാന്‍ നടത്തിയ പഠനത്തിലാണ് കാപ്പി പൊണ്ണത്തടിക്ക് കാരണമാകുമെന്ന് കണ്ടെത്തിയത്. കുറഞ്ഞ അളവില്‍ കാപ്പി ദിവസവും കുടിക്കുന്നത് പ്രമേഹരോഗത്തിനെ പ്രതിരോധിക്കുന്നു. എന്നാല്‍, കാപ്പിയിലടങ്ങിയിട്ടുള്ള കേ്ളാറോജെനിക് ആസിഡ് അഥവാ സിജിഎ അധികമായി ശരീരത്തിലെത്തുന്നതോടെ വിപരീത ഗുണം ചെയ്യുന്നു. ദിവസവും 5 കപ്പ് കാപ്പി കുടിക്കുകയാണെങ്കില്‍ ശരീരത്തില്‍ ഉദരഭാഗത്ത് കൊഴുപ്പ് അടിഞ്ഞുകൂടി പൊണ്ണത്തടിക്ക് കാരണമാകുന്നു. അതിനാല്‍ ദിനംപ്രതി ഉപയോഗിക്കുന്ന കാപ്പിയുടെ അളവ് രണ്ടോ മൂന്നോ കപ്പായി കുറയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.