പോയ നിറം വീണ്ടെടുക്കാൻ വെറും 1സ്പൂൺ കാപ്പിപ്പൊടി മതി

By Anju N P.06 May, 2018

imran-azhar


സൗന്ദര്യത്തിന്റെ കാര്യത്തിൽ എപ്പോഴും മുന്നിൽ നിൽക്കുന്ന പ്രധാന പ്രശ്നം എന്ന് പറയുന്നത് നിറം തന്നെയാണ്. നിറം അൽപം കുറഞ്ഞാലോ കറുത്ത് പാടുകൾ വന്നാലോ അത് നമ്മളെ അലോസരപ്പെടുത്തുന്നതിന് കണക്കില്ല. എന്നാൽ പലപ്പോഴും ഇതിന് പരിഹാരമായി കണ്ണിൽ കാണുന്ന ക്രീമുകളും മറ്റും വാങ്ങിത്തേച്ച് പണി കിട്ടുന്നവരും ഒട്ടും കുറവല്ല. എന്നാൽ ഇനി ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാം. അതിനായി അൽപം കാപ്പി മതി. കാപ്പിയിലൂടെ നമുക്ക് നഷ്ടപ്പെട്ട നിറം മൂന്ന് ദിവസത്തിനുള്ളിൽ തിരിച്ചു പിടിയ്ക്കാം. കാപ്പി പൊടി കൊണ്ട് നമുക്ക് ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണാവുന്നതാണ്. ഇത് എല്ലി വിധത്തിലും ചർമസംരക്ഷണത്തിന് വളരെ മികച്ചതാണ്. നിറം വർദ്ധിപ്പിക്കുന്നതിനും സൗന്ദര്യസംരക്ഷണത്തിനും എങ്ങനെയെല്ലാം കാപ്പി ഉപയോഗിക്കാം എന്ന് നോക്കാം. ഇത് പല വിധത്തിൽ നമ്മുടെ സൗന്ദര്യത്തിന് സഹായിക്കുന്നു. പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങൾ കാപ്പി ഉപയോഗിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നു. കാപ്പിയുടെ കൂടെ പല കൂട്ടുകളും ചേർന്നാലാണ് ഇത് സംഭവിയ്ക്കുന്നത്. എങ്ങനെയെന്ന് നോക്കാം.

 

കാപ്പി തേൻ സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് തേൻ. തേനിൽ അൽപം കാപ്പി ചേരുമ്പോൾ അത്പല വിധത്തിലുള്ള സൗന്ദര്യ ഗുണങ്ങളും നൽകുന്നു. പല വിധത്തിൽ ഇത് സൗന്ദര്യത്തെ സഹായിക്കുന്നു. ചർമ്മത്തിന്റെ എല്ലാ അസ്വസ്ഥതകൾക്കും പരിഹാരം കാണുന്നതിന് മികച്ചതാണ് കാപ്പി തേൻ മിശ്രിതം.

 

ഉപയോഗിക്കേണ്ട വിധം
അതിനായി ഒരു ടീസ്പൂൺ കാപ്പി പൊടിയിൽ ഒരു ടീസ്പൂൺ തേൻ മിക്സ് ചെയ്ത് അത് കഴുത്തിലും മുഖത്തും നല്ലതുപോലെ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. കാപ്പിയിലും തേനിലുമുള്ള ആന്റി ഓക്സിഡന്റാണ് മുഖത്തിനും ചർമ്മത്തിനും നിറം നൽകുന്നത്. അതുകൊണ്ട് തന്നെ സംശയമൊന്നും കൂടാതെ നമുക്ക് സൗന്ദര്യസംരക്ഷണത്തിന്റെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാവുന്നതാണ്.


കാപ്പിയും കൊക്കോപൗഡറും ഭക്ഷണത്തിന് രുചി കൂട്ടുന്നതിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും മികച്ചതാണ് ഈ മിശ്രിതം. ഇത് ചർമ്മം വരണ്ടതാവുന്നതിൽ നിന്ന് സംരക്ഷിക്കുന്നു. മാത്രമല്ല ചർമ്മത്തിലെ നഷ്ടപ്പെട്ട നിറം തിരിച്ചെടുക്കുന്നതിനും മികട്ടതാണ്. എല്ലാ വിധത്തിലും ഇത് ചർമ്മത്തിന് വളരെ നല്ലതാണ്.

 

ഉപയോഗിക്കേണ്ട വിധം
കാപ്പിപ്പൊടിയും കൊക്കോ പൗഡറും മിക്സ് ചെയ്ത് മുഖത്തും കഴുത്തിലും കൈയ്യിലും തേച്ച് പിടിപ്പിക്കാം. അൽപം തേനും ഇതിൽ മിക്സ് ചെയ്യാം. അരമണിക്കൂറിന് ശേഷം കഴുകിക്കളയാവുന്നതാണ്.


കാപ്പി, നാരങ്ങ, തേൻ ഏത് സൗന്ദര്യ പ്രശ്നത്തിനും പകരം വെക്കാനില്ലാത്ത ഇത്തരം പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിനാണ് കാപ്പിയും നാരങ്ങ നീരും ഉപയോഗിക്കുന്നത്. ഇത് മിക്സ് ചെയ്ത് ഫേസ്പാക്ക് ആയി ഉപയോഗിച്ചാൽ പല വിധത്തിലുള്ള സൗന്ദര്യ പ്രശ്നങ്ങൾക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. ഉപയോഗിക്കേണ്ട വിധം കാപ്പിയും നാരങ്ങയും തേനും തുല്യ അളവിലെടുത്ത് നന്നായി മിക്സ് ചെയ്യുക. വിറ്റാമിൻ സിയാണ് നാരങ്ങ എന്നത് കൊണ്ട് തന്നെ അത്രയേറെ ഗുണങ്ങളാണ് ഇതിലുള്ളത്. ഇത് മുഖത്തും കഴുത്തിലും നല്ലതുപോലെ തേച്ച് പിടിപ്പിക്കാം. അരമണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

 

OTHER SECTIONS