പ്രാതലിനൊപ്പം കോഫി കുടിക്കുമ്പോള്‍

By Online Desk .16 09 2019

imran-azhar

 

 

രാവിലെ ഉണരുമ്പോള്‍ തന്നെ ഒരു ചൂട് കോഫി കുടിക്കുക എന്നത് നമ്മളില്‍ പലരുടെയും ഒരു ശീലമാണ്. കോഫി കുടിക്കാന്‍ എല്ലാവർക്കും ഇഷ്ടവുമാണ്. നിത്യേന രണ്ടും മൂന്നും കോഫി കുടിക്കുന്നവരും ഉണ്ടാകും. എന്നാല്‍, കോഫി പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതലിനൊപ്പം പതിവായി കോഫി കുടിക്കുന്ന സ്വഭാവമുള്ള വ്യക്തിയാണെങ്കില്‍ അത് പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ അഭിപ്രായപെ്പടുന്നു.


ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതല്‍, അത് പഞ്ചസാര കുറഞ്ഞതാണെങ്കില്‍ പോലും ഒപ്പം കോഫി കുടിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമെന്നും വിദഗ്ദ്ധര്‍ പറയുന്നു. പ്രാതലിനൊപ്പം കോഫി കുടിക്കുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് 250 ശതമാനമാണ് ഉയര്‍ന്നതെന്ന് ഗവേഷകര്‍ പറയുന്നു. നിരവധി പേരില്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തിയാണ് ഗവേഷകര്‍ ഈ കണ്ടെത്തലില്‍ എത്തിച്ചേര്‍ന്നത്. കോഫിയിലടങ്ങിയിരിക്കുന്ന കഫീന്‍ ഇന്‍സുലിനെ പ്രതിരോധിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞത്.


ഇതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണം. പ്രമേഹത്തിലെ ടൈപ്പ് രണ്ട് ബാധിച്ചിട്ടുള്ളവര്‍ക്ക് ഈ അവസ്ഥ വളരെ അപകടം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നു.എന്നാല്‍, ശരിയായ ജീവിതശൈലിയും ഉചിതമായ ഭക്ഷണ രീതിയും പാലിക്കുന്നവര്‍ക്ക് ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതലിനൊപ്പം കോഫി കുടിക്കുന്നത് പ്രശ്‌നമാകിലെ്‌ളന്നും ഗവേഷകര്‍ അഭിപ്രായപെ്പടുന്നു.

 

OTHER SECTIONS