ജലധോഷത്തിനെ പ്രതിരോധിക്കാൻ . . .

By online desk.04 01 2019

imran-azhar

ആരോഗ്യ സംരക്ഷണ കാര്യത്തിൽ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് ജലദോഷം .കാലാവസ്ഥ വ്യതിയാനവും ,അന്തരീക്ഷത്തിലെ പൊടി പാടലങ്ങളും പലപ്പോഴും പലരിലും ഈ രോഗാവസ്ഥയെ ലാക്ഷണിച്ച് വരുത്തും .ശാസ്ത്രം ഏറെ പുരോഗമിച്ചിട്ടും ഈ അസുഖത്തിന് മാത്രം പ്രതിവിധിയായിട്ടില്ല .

 

ജലധോഷത്തിന്റെ തീവ്രത കുറക്കാൻ മാത്രമേ ഇന്നും മനുഷ്യനെ കൊണ്ട് സാധിക്കൂ . പലവിധ മരുന്നുകൾ ,പല പ്രദേശനങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും അവയ്ക്കൊന്നും ജലധോഷമുണ്ടാകുന്ന വൈറസുകളെ അകറ്റാനോ തകർക്കാനോ കഴിവില്ല.

 

മുതിർന്ന ഒരാൾക്ക് വർഷത്തിൽ രണ്ടുമുത്തഖിൽ അഞ്ചു വരെ തവണ ജലധോഷമുണ്ടാകാൻ സാധ്യതയുണ്ട് .ചുമയുടെയും പണിയുടെയും മൂക്കൊലിപ്പിന്റെയും പിടിയിൽ നിന്ന് അൽപ്പം ആശ്വാസം നൽകാതെ മാത്രമേ ഇന്നത്തെ മരുന്നുകൾക്ക് സാധിക്കു .

 

എന്താണ് മരുന്നില്ലാത്തതിന് കാരണം ?

 

ജലദോഷം എന്നത് ഒരു പ്രത്യേക വൈറസിന്റെ ആക്രമണമല്ല .200 ഓളം വ്യത്യസ്ത വൈറസുകളാണ് അസുഖമുണ്ടാകുന്നത് .ലക്ഷണങ്ങൾ കാണിച്ചു തുടങ്ങുമ്പോഴേക്കും രോഗം ശരീരത്തിൽ പിടിമുറുക്കിയിട്ടുണ്ടാവും .അതുകൊണ്ട് തന്നെ ആൻറിവൈറസ് മരുന്നുകൾ കഴിക്കുന്നത് കൊണ്ട് കൂടുതൽ ഗുണമൊന്നും ലഭിക്കില്ല .

OTHER SECTIONS