കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം

By Online Desk .07 08 2019

imran-azhar

 

 

കമ്പ്യൂട്ടറിനു മുന്‍പില്‍ വളരെയധികം സമയം ചിലവഴിക്കുന്നവര്‍ക്കുണ്ടാകുന്ന ഒരു കൂട്ടം നേത്ര അസ്വാസ്ഥ്യങ്ങളെയാണ് 'കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രം' എന്ന വാക്കുകൊണ്ടുദ്ദേശിക്കുന്നത്. ജോലിസംബന്ധമായും പഠനാവശ്യങ്ങള്‍ക്കും മറ്റ് വിനോദങ്ങള്‍ക്കുമായി ഒരുപാട് സമയം നമ്മള്‍ വിവിധ ആകൃതിയിലും വലിപ്പത്തിലുമുള്ള കമ്പ്യൂട്ടര്‍ സ്‌ക്രീനുകളോടൊപ്പം ചിലവഴിക്കാറുണ്ട്. സാധാരണയായി ദിവസേന രണ്ടു മണിക്കൂറില്‍ കൂടുതല്‍ സമയം കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവരില്‍ ആണ് ഈ രോഗം കണ്ടുവരുന്നത്. കടാലാസില്‍ എഴുതിയ അക്ഷരങ്ങളോടും കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന അക്ഷരങ്ങളോടും നമ്മുടെ കണ്ണുകളും തലച്ചോറും വളരെ വ്യത്യസ്തമായാണ് പ്രതികരിക്കുന്നത്. കടലാസില്‍ എഴുതിയ അക്ഷരങ്ങളുടെ അരികുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്നവയില്‍ നിന്നും വ്യക്തമായ അതിരുകളോടു കൂടിയതാണ്.അതിനാല്‍ കോണ്‍ട്രാസ്റ്റ് ചെയ്ത് ഫോക്കസ് ചെയ്യാന്‍ ആയാസകമല്ലാത്തതും ആയിരിക്കും.


പ്രധാന ലക്ഷണങ്ങള്‍


1. തലവേദന,
2. ഫോക്കസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥ,
3. കണ്ണിനുപുകച്ചില്‍,
4. കണ്ണുകഴപ്പ്,
5. വാക്കുകള്‍ രണ്ടായി കാണുക,
6. കാഴ്ച കുറവ്, ഇതോടൊപ്പം തന്നെ കഴുത്ത്-തോള്‍വേദന മുതലായവ.


എങ്ങനെ തടയാം


1. കണ്ണുകള്‍ ഇടയ്ക്കിടെ ചിമ്മുക
2. 20–20–20 നിയമം ഓര്‍ക്കുക.
3. മുറിയില്‍ ശരിയായ വെളിച്ചം ഉ
ണ്ടായിരിക്കുക.
4. മുറിയിലെ മറ്റ് ലൈറ്റുകളില്‍ നി
ന്നോ ജനാലകളില്‍ നിന്നോ സ്‌ക്രീ
നിലേക്ക് വെട്ടം പ്രതിഫലിക്കുന്ന
സാഹചര്യം കഴിവതും ഒഴിവാ
ക്കുക.
5. കഴിയുമെങ്കില്‍ ഒരു 'ഗ്ലെയർ'
സ്‌ക്രീന്‍ ഉപയോഗിക്കുക.
6. കമ്പ്യൂട്ടര്‍ മോണിറ്ററിന്റെ സ്ഥാനം
നമ്മുടെ കണ്ണുകളില്‍ നിന്നും ഏക
ദേശം ഇരുപത് ഇഞ്ചെങ്കിലും അ
കലെയും നാലു മുതല്‍ ആറു ഇ
ഞ്ചു വരെ താഴെത്തായും ക്രമീകരി
ക്കണം.

OTHER SECTIONS