കോണ്‍ടാക്ട് ലെന്‍സ് ഉപയോഗം കണ്ണിന് ദോഷം ചെയ്യും

By online desk.05 10 2019

imran-azhar

 

കാഴ്ചശക്തിയുടെ പവര്‍ അനുസരിച്ച് നേത്ര ചികിത്സയുടെ ഭാഗമായി ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം കണ്ണടകള്‍ ഒഴിവാക്കി കോണ്‍ടക്ട് ലെന്‍സുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇപ്പോള്‍ അധികപേരും കോണ്‍ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കുന്നത് ആധുനികയുടെ പ്രതീകമായി വശ്യമായ കണ്ണുകള്‍ക്കായി കൃഷ്ണമണിയുടെ നിറം മാറ്റുന്നതിനായാണ്.

കൃഷ്ണമണിയുടെ നിറം മാറ്റി സൗന്ദര്യം വര്‍ദ്ധിപ്പിക്കാനും, ആകര്‍ഷകമാം ലുക്കിനുമായി കണ്ണുകളില്‍ ഉപയോഗിക്കുന്ന ഈ കോണ്‍ടാക്ട് ലെന്‍സുകള്‍ കണ്ണിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുവെന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം. കോണ്‍ടാക്ട് ലെന്‍സുകള്‍ ചികിത്സയുടെ ഭാഗമായി കണ്ണില്‍ ധരിക്കുന്നത് കൃത്യമായ പരിശോധനകള്‍ക്ക് ശേഷം ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമാണ്. കണ്ണിന്റെ ആകൃതിയുടെ വ്യത്യാസം അനുസരിച്ച് ഡോക്ടര്‍മാരുടെ പരിശോധനകള്‍ക്കൊടുവില്‍ മാത്രമാണ് ലെന്‍സുകള്‍ തീരുമാനിക്കപ്പെടുന്നത്.

എന്നാല്‍, നിറം മാറ്റാനുള്ള ലെന്‍സുകള്‍ ധരിക്കുന്നവര്‍ ഇത്തരം പരിശോധനകള്‍ക്ക് ഒന്നും മുതിരാറില്ല. സുലഭമായി ഇപ്പോള്‍ വിപണിയില്‍ നിന്ന് വാങ്ങാന്‍ കിട്ടുന്ന ലെന്‍സുകള്‍ ഒരു പരിശോധനയും കൂടാതെയാണ് പലരും ധരിക്കുന്നത്. ഇത് കണ്ണുകളുടെ ഉപരിതലത്തില്‍ ഉണ്ടാക്കുന്ന ചെറിയ മുറിവുകള്‍ ഇന്‍ഫെക്ഷനും കാഴ്ചശക്തിയുടെ കുറവിനും കാരണമാകാം.

പകല്‍ സമയത്തും രാത്രിയിലും കൃഷ്ണമണിയുടെ വലിപ്പത്തില്‍ വ്യത്യസമുണ്ടാകുമെന്നതിനാല്‍ ഒരു ദിവസം ആറുമണിക്കൂറില്‍ കൂടുതല്‍ നേരം ലെന്‍സ് ധരിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും എന്നാണ് ആരോഗ്യ വിദഗ്ദ്ധരുടെ അഭിപ്രായം.

OTHER SECTIONS