കൊവാക്‌സിന് അംഗീകാരം ഉടൻ ലഭിച്ചേക്കും

By Preethi.10 07 2021

imran-azhar

 

കൊവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കും. ഉടൻതന്നെ അംഗീകാരം ലഭിക്കുമെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ അറിയിച്ചു.

 

കൊവാക്‌സിൻ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നതായിയാണ് കാണുന്നതെന്നും, മൂന്നാംഘട്ട പരീക്ഷണ ഡേറ്റ വന്നതിന് ശേഷം തീരുമാനിക്കുമെന്നും സൗമ്യ സ്വാമിനാഥൻ പറഞ്ഞു. അടുത്തിടെയാണ് കൊവാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഡേറ്റ ഭാരത് ബയോട്ടെക്ക് പുറത്തുവിടുന്നത്. കൊവാക്‌സിൻ കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തൽ. ബ്രസീൽ, മെക്‌സിക്കോ, ഇറാൻ, ഫിലിപ്പീൻസ് അടക്കം 16 രാജ്യങ്ങളിലാണ് നിലവിൽ കൊവാക്‌സിൻ ഉപയോഗിക്കുന്നത്.

OTHER SECTIONS