വാക്‌സീന്‍ എടുത്താല്‍, ഡെല്‍റ്റക്ക് എതിരെ ഉയര്‍ന്ന സംരക്ഷണം

By Preethi.10 07 2021

imran-azhar

 

കോവിഡ് വന്നതിനുശേഷം വാക്‌സിൻ എടുക്കണമോ എന്നതിൽ ആശങ്ക നിലനിൽക്കുമ്പോഴും കോവിഡ് രോഗമുക്തരായവരില്‍ പ്രകൃതിദത്ത പ്രതിരോധം വൈറസിനെതിരെ വളരുമെന്നതിനാല്‍ വാക്‌സീന്റെ ആവശ്യകത എന്തിനാണ് എന്നതാണ് ആശങ്ക.

 

കോവിഡ് രോഗമുക്തരായവര്‍ വാക്‌സീന്‍ എടുക്കുന്നത് ഉയര്‍ന്ന സംരക്ഷണം വൈറസിന്റെ ഡെല്‍റ്റ വകഭേദത്തിനെതിരെ പോരാടുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്( ഐസിഎംആര്‍) നടത്തിയ പഠനത്തിൽ പറയുന്നു.

 

ഒന്നും രണ്ടും വാക്‌സിൻ എടുത്തവർ, കോവിഡ് വന്നതിനുശേഷം ഒന്നും രണ്ടും വാക്‌സിൻ എടുത്തവർ, വാക്‌സിൻ എടുത്തതിന് ശേഷം കോവിഡ് പോസിറ്റീവിയായവർ എന്നവരിലാണ് പഠനം നടത്തിയത്.

 

മറ്റ് വിഭാഗങ്ങളെ അപേക്ഷിച്ച് കോവിഡ് രോഗമുക്തിക്ക് ശേഷം കോവിഷീല്‍ഡ് വാക്‌സീന്റെ ഒന്നോ രണ്ടോ വാക്‌സീന് എടുത്തവര്‍ക്കും ബ്രേക്ക്ത്രൂ കേസുകള്‍ക്കും ഡെല്‍റ്റ വകഭേദത്തിനെതിരെ ഉയര്‍ന്ന രക്ഷണം ലഭിക്കുമെന്ന് പഠനസംഘം പറയുന്നു.

 

ആന്റിബോഡികള്‍ മൂലമുള്ള ഹ്യൂമറല്‍ പ്രതിരോധവും ടി ലിംഫോസൈറ്റ് കോശങ്ങള്‍ മൂലമുള്ള സെല്ലുലാര്‍ പ്രതിരോധവും ഡെല്‍റ്റ വകഭേദത്തിനെതിരെയുള്ള ശരീരത്തിന്റെ പോരാട്ടത്തില്‍ പ്രധാനമാണെന്നും ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു.

OTHER SECTIONS