കോവിഡ്: കേരളം യൂറോപ്പിന്റെ അനുഭവത്തില്‍ നിന്ന് പാഠമുള്‍കൊള്ളണം

By RK.15 11 2021

imran-azhar


ഡോ. ബി ഇക്ബാല്‍


ജര്‍മ്മനി, നെതര്‍ലന്‍ഡ്, ഫ്രാന്‍സ് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും റഷ്യയിലും കോവിഡ് തരംഗം പുനരാരംഭിച്ചിട്ടുള്ളത് വലിയ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെങ്കിലും ആശുപത്രി അഡ്മിഷനും മരണനിരക്കും അതിന് അനുപാതമായി വര്‍ധിച്ചിട്ടില്ല എന്നത് മാത്രമാണ് ആശ്വാസകരമായിട്ടുള്ളത്.

 

കോവിഡ് തരംഗം കണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ എടുക്കുന്നതില്‍ കണ്ടുവരുന്ന താത്പര്യക്കുറവ് രോഗവ്യാപനം വര്‍ധിച്ചതിന്റെ പ്രധാന കാരണമായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. പല വികസിതരാജ്യങ്ങളിലും വാക്‌സിന്‍ വിരുദ്ധരുടെ വാക്‌സിനെതിരായ പ്രചാരണവും ശക്തമാണ്. മിക്ക രാജ്യങ്ങളും 60% വാക്‌സിനേഷന്‍ മാത്രമാണ് കൈവരിച്ചിട്ടുള്ളത്. ജര്‍മ്മനിയില്‍ ഇതു വരെ മൂന്നിലൊന്ന് പേര്‍ മാത്രമാണ് വാക്‌സിന്‍ എടുത്തിട്ടുള്ളത്.

 

ഡല്‍റ്റ വൈറസിനെ നേരിട്രാന്‍ 80% എങ്കിലും രണ്ട് ഡോസ് വാക്‌സിനേഷനും നടക്കേണ്ടതുണ്ട്. ഒന്നാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ടാം ഡോസ് വാക്‌സിനെടുക്കുന്നതില്‍ കാട്ടുന്ന അലംഭാവവും രോഗബാധക്കുള്ള പ്രധാന കാരണമാണ്.

 

യൂറോപ്പില്‍ നേരത്തെ വാക്‌സിനേഷന്‍ ആരംഭിച്ചിരുന്നതിനാല്‍ ഇവരില്‍ വാക്‌സിനേഷനിലൂടെ ലഭിച്ച രോഗപ്രതിരോധം ശേഷി കുറഞ്ഞ് തുടങ്ങി (Immune Decay) കാണാന്‍ സാധ്യതയുണ്ട്. ഒന്നാം ഡോസ് വാക്‌സിനെടുത്തവര്‍ നിശ്ചിത സമയത്ത് രണ്ടാം ഡോസ് സ്വീകരിക്കേണ്ടതിന്റെ പ്രാധ്യാന്യത്തെയാണിത് സൂചിപ്പിക്കുന്നത്. രോഗവ്യാപനം കുറഞ്ഞതോടെ, കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ ജനങ്ങളില്‍ ഒരു വിഭാഗം കാട്ടുന്ന അലംഭാവവും കോവിഡ് തരംഗത്തിന് കാരണമാവുന്നുണ്ട്.

 

അതേയവസരത്തില്‍ വാക്‌സിനേഷന്‍ ത്വരിതഗതിയില്‍ നടക്കുകയും 80% ത്തോളാം പേര്‍ വാക്‌സിനെടുക്കുയും ചെയ്തിട്ടുള്ള സ്‌പെയിന്‍, പോര്‍ട്ടുഗല്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് കെട്ടടങ്ങിയിട്ടുണ്ട്.

 

യൂറോപ്പിലെ അനുഭവത്തില്‍ നിന്നും കേരളത്തിന് പലതും പഠിക്കാനുണ്ട്. കേരളത്തില്‍ ഒന്നാം ഡോസ് വാക്‌സിനേഷന്‍ 95.4% പേര്‍ സ്വീകരിച്ചെങ്കിലും രണ്ടാം ഡോസ് വാക്‌സിനേഷന്‍ ഇതുവരെ 58.48 % പേര്‍ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. രണ്ടാം ഡോസ് വാക്‌സിനേഷനെടുക്കുന്നതില്‍ പലരിലും താത്പര്യക്കുറവുള്ളതായും കാണുന്നു. കോവിഡ് പെരുമാറ്റ ചട്ടം പാലിക്കുന്നതിലും വീഴ്ചകള്‍ സംഭവിക്കുന്നുണ്ട്.

 

യൂറോപ്യന്‍ അനുഭവങ്ങളില്‍ നിന്നും പാഠമുള്‍കൊണ്ട് വാക്‌സിനേഷന്‍ രണ്ട് ഡോസും എല്ലാവരും വൈകാതെ സ്വീകരിക്കേണ്ടതാണ. രോഗം കുറഞ്ഞ് തുടങ്ങിയെങ്കിലും കോവിഡ് പെരുമാറ്റചട്ടങ്ങള്‍ പാലിക്കുന്നതില്‍ തുടര്‍ന്നും ശ്രദ്ധിക്കുകയും വേണം.

 

 

 

 

 

OTHER SECTIONS