ക്വാറന്റീൻ കാലാവധി ഏഴുദിവസമായി കുറച്ച് സർക്കാർ ഉത്തരവ്

By online desk .23 09 2020

imran-azhar

 

തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങൾ സന്ദർശിച്ചു മടങ്ങുന്നവരും . മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് എത്തുന്നവരും ക്വാറന്റീൽ കഴിയേണ്ട കാലാവധി ഏഴുദിവസമായി കുറച്ചു സർക്കാർ ഉത്തരവിറക്കി . കേരളത്തിലെത്തുന്നതിന്റെ ഏഴാം ദിവസം കോവിഡ് പരിശോധനക്ക് വിധേയമായി നെഗറ്റീവ് ആയാൽ ക്വാറന്റീൻ അവസാനിപ്പിക്കാം.

 

എന്നാലും തുടർന്നുള്ള ഏഴുദിവസവും ക്വാറന്റീൽ കഴിയുന്നതാണ് അഭികാമ്യമെന്നും ഉത്തരവിൽ നിര്ദേശിച്ചിട്ടുണ്ട്. അതേസമയം ഏഴുദിവസം കഴിഞ്ഞു പരിശോധന നടത്താത്തവർ ആരോഗ്യപ്രോട്ടോക്കോൾ പ്രകാരം 14 ദിവസത്തെ ക്വാറന്റീൻ കാലാവധി പൂർത്തിയാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്നാൽ കേരളത്തിലേക്ക് വ്യവസായ ആവശ്യങ്ങൾക്കും മറ്റുമായി കുറച്ചു ദിവസത്തേക്ക് മാത്രമായി എത്തുന്നവർക്ക് മടക്കയാത്രാ ടിക്കറ്റ് ഉണ്ടെങ്കിൽ ക്വാറന്റീൻ വേണ്ടെന്ന് ഉത്തരവിറങ്ങിയിരുന്നു.

OTHER SECTIONS