ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിനെടുക്കാന്‍ മടിക്കരുത് : കേന്ദ്രം

By sisira.19 01 2021

imran-azhar

 

 

ന്യൂഡല്‍ഹി: ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിനെടുക്കാൻ മടിക്കരുതെന്ന് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യപ്രവര്‍ത്തകര്‍ വാക്‌സിന്‍ സുരക്ഷ സംബന്ധിച്ച കിംവദന്തികളില്‍ വീഴരുത്.

 

വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ നേരിയ പാര്‍ശ്വഫലങ്ങള്‍ സാധാരണമാണെന്നും ജനങ്ങളെ കുത്തിവെപ്പെടുക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കരുതെന്നും നീതി ആയോഗ് അംഗം ഡോ. പോള്‍ അഭ്യര്‍ഥിച്ചു.

 

വാക്‌സിന്‍ നിര്‍മിച്ചത് വലിയ പരിശ്രമങ്ങള്‍ക്കൊടുവിലാണ്. നമ്മുടെ ആരോഗ്യപ്രവര്‍ത്തര്‍ പ്രത്യേകിച്ച് ഡോക്ടര്‍മാരും നഴ്‌സുമാരും വാക്‌സിന്‍ സ്വീകരിക്കാന്‍ മടി കാണിച്ചാല്‍ അത് വലിയ അസ്വസ്ഥതയാണുണ്ടാക്കുക.

 

ഈ മഹാമാരി എന്താകുമെന്നോ എത്രത്തോളം വലുതാകുമെന്നോ ഞങ്ങള്‍ക്കറിയില്ല. അതിനാല്‍ മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകരും വാക്‌സിനെടുക്കണമെന്നും ഡോ.പോള്‍ അഭ്യര്‍ത്ഥിച്ചു.

OTHER SECTIONS