സിടി സ്‌കാനുകള്‍ തലച്ചോറില്‍ ട്യൂമര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കും?

By online desk .08 07 2020

imran-azhar

 

 

രോഗനിര്‍ണ്ണയത്തിന് ആശ്രയിക്കുന്ന ഒരു നൂതന സംവിധാനമാണ് സിടി സ്‌കാനിങ്. എന്നാല്‍, സി.ടി സ്‌കാനിങ് ട്യൂമര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. നെതര്‍ലന്‍ഡ് കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പഠനത്തിലാണ് സിടി (കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രാഫി) സ്‌കാനുകള്‍ തലച്ചോറില്‍ ട്യൂമര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നത്. രോഗനിര്‍ണ്ണയത്തിന് വ്യാപകമായി ഉപയോഗിക്കുന്ന സിടി സ്‌കാനിലെ ഉയര്‍ന്ന തോതിലുള്ള റേഡിയേഷന്‍ ഡിഎന്‍എയെ തകരാറിലാക്കുകയോ, കാന്‍സര്‍ സാദ്ധ്യത വര്‍ദ്ധിപ്പിക്കുകയോ ചെയ്യുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ വിദഗ്ദ്ധരുടെ അഭിപ്രായം. നന്നേ ചെറുപ്പത്തില്‍ കുട്ടികളെ തുടര്‍ച്ചയായി സിടി സ്‌കാനിന് വിധേയമാകുന്നത് ലുക്കീമിയ, തലച്ചോറിലെ ട്യൂമര്‍ തുടങ്ങി രോഗാവസ്ഥയിലേക്കും നയിക്കാം. കൃത്യതയുള്ള ഇമേജ് സ്‌കാനിങ് സിടിയിലൂടെ ലഭിക്കുമെങ്കിലും ഉയര്‍ന്ന തോതിലുള്ള റേഡിയേഷനാണ് സ്‌കാനിന്റെ ഭാഗമായി ഏല്‍ക്കേണ്ടിവരുന്നത്. 1979 മുതല്‍ 2012 വരെ ഒന്നര ലക്ഷത്തിലേറെ കുഞ്ഞുങ്ങളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.

 

OTHER SECTIONS