സി.ടി. സ്‌കാന്‍ മസ്തിഷ്‌കാര്‍ബുദത്തിന് കാരണമാകുന്നു

By Kavitha J.04 Aug, 2018

imran-azhar

 

ലണ്ടന്‍: റേഡിയോ ആക്റ്റീവ് കിരണങ്ങളുടെ സഹായത്തോടെ മസ്തിഷ്‌ക സ്വഭാവത്തെ പഠിക്കാന്‍ ഉപയോഗിക്കുന്ന സി.ടി. സ്‌കാന്‍, മസ്തിഷ്‌കാര്‍ബുദത്തിനു കാരണമാകുന്നുവെന്ന് പഠനം. നെതര്‍ലാന്‍ഡില്‍ നിന്നുള്ള സംഘമാണ് പുതിയ ഗവേഷണ റിപ്പോര്‍ട്ടുമായി എത്തിയിരിക്കുന്നത്. ഈ പഠനത്തില്‍ പറയുന്നത്, മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് സി.ടി. സ്‌കാന്‍ മൂലമുണ്ടാകുന്ന അപകടം കൂടുതലായി കാണുന്നതെന്നാണ്. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്കിടയില്‍ സി.ടി. സ്‌കാന്‍ ഉപയോഗിച്ചുള്ള രോഗ നിര്‍ണ്ണയം
വര്‍ധിച്ചിട്ടുണ്ട്. സ്‌കാനിനു ഉപയോഗിക്കുന്ന ശക്തമായ റേഡിയേഷന്‍ കിരണങ്ങളാണ്  അര്‍ബുദത്തിന് കാരണമാകുന്നത്. 168,394 കുട്ടികളില്‍ നടത്തിയ പഠനത്തിലാണ് ഒന്നില്‍ കൂടുതല്‍ തവണ സി.ടി.സ്‌കാനിനു വിധേയരായ കുട്ടികളില്‍ അര്‍ബുദ സാധ്യത കൂടുതലാണെന്ന കണ്ടെത്തല്‍ ഉണ്ടായത്. ഗവേഷണത്തില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ 1.5 മടങ്ങു അധിക സാധ്യതയാണ് കണ്ടെത്തിയത്.

OTHER SECTIONS