തടി കുറക്കാന്‍ ഇഞ്ചിയും ജീരകവും കൊണ്ടുള്ള പാനീയം

By Anju N P.04 Dec, 2017

imran-azhar

 


അമിതവണ്ണം ഇന്ന് പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ്. ശരിയല്ലാത്ത ഭക്ഷണ രീതിയും, ജീവിത രീതികളുമാണ് ഇതിന് കാരണം.
തടി കുറയ്ക്കാന്‍ സഹായിക്കുമെന്നവകാശപ്പെട്ട് പലതും വിപണിയില്‍ ഇറങ്ങാറുണ്ട്. എന്നാല്‍ ഇവയൊക്കെ പല തരത്തിലുള്ള ദോഷങ്ങള്‍ ഉണ്ടാക്കും.
തടി കുറയ്ക്കാന്‍ സഹായിക്കുന്ന വീട്ടുവൈദ്യങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ പലതും തടി കുറയ്ക്കുന്നിനൊപ്പം തന്നെ മറ്റു പല ആരോഗ്യഗുണങ്ങളും നല്‍കുന്നവയുമാണ്.
ഇത്തരത്തിലൊരു വഴിയാണ് ജീരകവും ഇഞ്ചിയും. പ്രത്യേക രീതിയില്‍ ഇവ രണ്ടും ഉപയോഗിച്ചു തയ്യാറാക്കുന്ന ഒരു പാനീയം.

 

പാനീയം തയ്യാറാക്കുന്ന രീതി.

 ടേബിള്‍ സ്പൂണ്‍ ജീരകം അര ലിറ്റര്‍ വെള്ളത്തിലിട്ടു രാത്രി മുഴുവന്‍ വയ്ക്കുക. രാവിലെ ഈ ജീരകവും ബാക്കിയുള്ളതും ഇഞ്ചിയുമെല്ലാം ചേര്‍ത്ത് കുറഞ്ഞ ചൂടില്‍ വെള്ളം തിളപ്പിയക്കുക. പിന്നീട് ഇത് ഊറ്റിയെടുത്ത് വെറുംവയറ്റില്‍ കുടിയ്ക്കാം. അടുപ്പിച്ചു 10 ദിവസം കുടിച്ചാല്‍ തന്നെ ഗുണം കണ്ടു തുടങ്ങും.

 


1. തടിയും വയറും കുറയ്ക്കാന്‍


ഈ പാനീയം തടിയും വയറും കുറയ്ക്കാന്‍ ഏറെ നല്ലതാണ്. അടുപ്പിച്ച് ഉപയോഗിക്കുന്നത് ഏറെ നല്ലതുമാണ്. ഇതിന് ഇതല്ലാതെയും പല ഗുണങ്ങളുമുണ്ട്. ഇഞ്ചി കൊഴുപ്പു കത്തിച്ചു കളയും, ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തിയാണിത്. ഇതുപോലെ ജീരകവും ശരീരത്തിന് ചൂടു നല്‍കി കൊഴുപ്പു കത്തിച്ചു കളയാന്‍ ഏറെ നല്ലതാണ്.

 

 

2.പ്രതിരോധശേഷി


ഈ പ്രത്യേക പാനീയം ശരീരത്തിന് പ്രതിരോധശേഷി നല്‍കും. ഇഞ്ചിയില്‍ ഇതിനായി എന്‍സൈമുണ്ട്. ജീരകത്തില്‍ വൈറ്റമിന്‍ സിയും. ഇവ രണ്ടും ഗുണം നല്‍കും.

 

 

3. ബിപി


ബിപി കുറയ്ക്കാനും സ്ട്രെസ് കുറയ്ക്കാനുമെല്ലാം സഹായിക്കുന്ന പാനീയമാണ് ഇത്. ജീരകവും ഇഞ്ചിയുമെല്ലാം ഇതിന് സഹായിക്കും. ഇതുകൊണ്ടുതന്നെ ഹൃദയത്തിനും നല്ലത്.

 

 

4.ശ്വാസകോശസംബന്ധമായ പല പ്രശ്നങ്ങളും


ശ്വാസകോശസംബന്ധമായ പല പ്രശ്നങ്ങളും ഒഴിവാക്കാനുള്ള നല്ലൊരു പാനീയമാണിത്. കഫം നീക്കാനും ചുമ മാറ്റാനുമെല്ലാം ഏറെ നല്ലത്. ആസ്തമ പോലുള്ള പ്രശ്നങ്ങള്‍ക്കും ഗുണകരമാണിത്.

 

 

5.വൈറ്റമിന്‍ ഇ 

 

വൈറ്റമിന്‍ ഇ ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. മുറിവുണക്കാനും ചുളിവുകള്‍ അകറ്റാനും മുഖക്കുരുവിനെ തടയാനുമെല്ലാം ഏറെ നല്ലത്.

 


6. ഡയബെറ്റിസ്


ഡയബെറ്റിസ് കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു പാനീയം കൂടിയാണിത്. ജീരകവും ഇഞ്ചിയുമെല്ലാം പ്രമേഹം കുറയ്ക്കും.

 

 

7. ഗ്യാസ്, അസിഡിറ്റി


ദഹനത്തിനു ചേര്‍ന്ന നല്ലൊരു പാനീയമാണിത്. ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ ഒഴിവാക്കും.

OTHER SECTIONS