ഒറ്റ സ്പൂൺ ജീരകം മതി അമിത വണ്ണവും കുടവയറും വിട പറയാൻ

By Greeshma G Nair.17 Mar, 2017

imran-azhar

 

 

അമിത വണ്ണവും കുടവയറും ഇന്നൊരു ആഗോള പ്രശ്നമാണ് . ശരീരത്തിന് വ്യായാമം ഇല്ലാത്തതും ഫാസ്റ്റ് ഫുഡും ഒക്കെയാണ് ഈ പ്രശ്നത്തിന് കാരണം . നമ്മുടെ വീട്ടിൽ തന്നെയുള്ള ഘടകങ്ങൾ കൊണ്ട് തടി കുറയ്ക്കാൻ കഴിയും . ഒന്ന് പരീക്ഷിച്ചു നോക്കിയാൽ ഫലം ഉറപ്പ് .ജീരകം തടി കുറയാന്‍ പല തരത്തിലും ഉപയോഗിയ്ക്കാം. ഇതിലൊന്നാണ് ഒരു ടീസ്പൂണ്‍ ജീരകം പൊടിച്ചത് കൊഴുപ്പില്ലാത്ത തൈരില്‍ കലക്കി കഴിയ്ക്കുന്നത്.


ജീരവെള്ളം കുടിയ്ക്കുന്നതും നല്ലതാണ്. ഇത് പ്രത്യേക രീതിയില്‍ തയ്യാറാക്കുക. ഒരു ടീസ്പൂണ്‍ ജീരകം 10 സെക്കന്റ് ചൂടില്‍ വറുക്കുക. ഇതിലേയ്ക്കു വെള്ളമൊഴിയ്ക്കുക. വെള്ളം തിളച്ചു കഴിയുമ്പോള്‍ വാങ്ങി വച്ച് 5 മിനിറ്റിനു ശേഷം ഊറ്റിയെടുത്തു കുടിയ്ക്കാം. ഇതിലേയ്ക്ക അല്‍പം തേന്‍ ചേര്‍ക്കുന്നത് ഏറെ നല്ലതാണ്.


ഒരു ടീസ്പൂണ്‍ ജീരകം വറുത്തോ അല്ലാതെയോ പൊടിച്ച് തുല്യഅളവ് തേനില്‍ ചാലിച്ചു രാവിലെ വെറുംവയറ്റിലും പിന്നെ 2 നേരം കൂടിയും കഴിയ്ക്കുന്നതു തടി കുറയാനുള്ള നല്ലൊരു വഴിയാണ്.


ജീരകം ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ജീരകം പൊടിച്ചതും ഇഞ്ചി അരിഞ്ഞതും അല്‍പം ചെറുനാരങ്ങാനീരും സാലഡോ അതുപോലുള്ള ഭക്ഷണസാധനങ്ങളോ തയ്യാറാക്കുമ്പോള്‍ ചേര്‍ത്തു കഴിയ്ക്കുന്നതും നല്ലതാണ്.


ജീരകത്തിലെ ക്യുമിന്‍ എന്ന ഘടകമാണ് ഇതിന് ആരോഗ്യഗുണങ്ങള്‍ നല്‍കുന്നത്. കൊഴുപ്പു അലിയിച്ചു കളയാന്‍ ഇത് സഹായിക്കും. ഇതിലെ ആന്റിഓക്‌സിഡന്റുകളും മറ്റും അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതുവഴി തടിയും വയറുമെല്ലാം കുറയ്ക്കും.

OTHER SECTIONS