മരുന്നിനോടൊപ്പം ഇവ അരുത്

By Online Desk .15 05 2020

imran-azhar

 

 

നിത്യജീവിത്തില്‍ പലതരം മുരുന്നുകള്‍ കഴിക്കുന്നവരാണ് പലരും. പലപ്പോഴും നമ്മുടെ ജീവിത രീതികളും ശീലങ്ങളും തന്നെയാണ് നമ്മേ ഈ അവസ്ഥയിലേക്ക് നയിക്കുന്നത്. എന്നാല്‍, മരുന്നുകള്‍ കഴിക്കുമ്പോള്‍ പലപ്പോഴും ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ മനപ്പൂര്‍വ്വമല്ലെങ്കിലും അവഗണിക്കാറുണ്ട് ചിലരെങ്കിലും. എന്നാല്‍, ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷഫലം നല്‍കും. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണം സമയബന്ധിതമായി മരുന്നുകള്‍ കഴിക്കാന്‍ ശ്രദ്ധവേണം. പലവിധരീതികളിലാണ് മരുന്ന് കഴിക്കുന്നത്. മരുന്ന് കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധകളും ചിട്ടകളും ആവശ്യമാണ്. സാധാരണ ഡോക്ടര്‍ നിര്‍ദ്ദേശിക്കാറ് ഭക്ഷണത്തിന് മുമ്പ് അല്ലെങ്കില്‍ ഭക്ഷണ ശേഷം. ഭക്ഷണങ്ങളോടൊപ്പം ചില മരുന്നുകള്‍ കഴിക്കുമ്പോള്‍ അത് അപകടകരമായ അവസ്ഥയ്ക്ക് കാരണമാകാറുണ്ട് ചില മരുന്നുകള്‍ ചില ഭക്ഷണത്തോടൊപ്പം കഴിക്കാന്‍ പാടില്ല. ഇത് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. മരുന്നിനോടൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. മരുന്നുകളോടൊപ്പം ഇവ കഴിക്കുന്നത് ജീവന് തന്നെ ഭീഷണിയാണ്.


പഴം: രക്തസമ്മര്‍ദ്ദത്തിന്റെ മരുന്ന് കഴിക്കുമ്പോള്‍ തീര്‍ച്ചയായും ഒഴിവാക്കേണ്ട ഒന്നാണ് പഴം. പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. രക്തസമ്മര്‍ദ്ദത്തിനായി കഴിക്കുന്ന മരുന്നുകളില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിക്കുന്നു. അതിനാല്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുള്ള ഇലക്കറികളും ഓറഞ്ചും ഒന്നും രക്തസമ്മര്‍ദ്ദത്തിന്റെ മരുന്നിനൊപ്പം കഴിക്കാതിരിക്കുക.


നാരങ്ങ: ചുമയ്ക്കുള്ള മരുന്ന് കഴിക്കുമ്പോള്‍ ഒരിക്കലും നാരങ്ങ കഴിക്കാന്‍ പാടില്ല. സിട്രസ് ധാരാളം അടങ്ങിയ നാരങ്ങ ചുമയ്ക്കുള്ള മരുന്നിനോടൊപ്പം കഴിക്കുമ്പോള്‍ പലപ്പോഴും ഫലം ഇല്ലാതെ വരിക മാത്രമല്ല, ചുമ വര്‍ദ്ധിക്കാനും കാരണമാകാറുണ്ട്. ചുമയ്ക്കുള്ള മരുന്ന് കഴിക്കുമ്പോള്‍ നാരങ്ങ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക.


കാപ്പി: ആസ്ത്മയുടെ മരുന്ന് കഴിക്കുമ്പോള്‍ കാപ്പി കുടിക്കരുത്. ഇത് മരുന്നിന്റെ ഫലം ഇല്ലാതാക്കുന്നു. കാപ്പി കുടിക്കുന്നത് മരുന്നുകളുടെ നെഗറ്റീവ് ഫലത്തിന് കാരണമാകാം. മരുന്നിന്റെ ഗുണം നഷ്ടമാക്കുക മാത്രമല്ല, ഇത് ആസ്ത്മ വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.


ഇലക്കറികള്‍: രക്തവര്‍ദ്ധനവിന് ആന്റി ബ്‌ളഡ് തിന്നേഴ്‌സ് ഉള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇലക്കറികള്‍ പരമവാധി ഒഴിവാക്കുക. ഇത് രക്തം പെട്ടെന്ന് കട്ടപിടിക്കുന്നതിന് കാരണമാകുന്നു. ഇലക്കറികളില്‍ അടങ്ങിയിട്ടുള്ള വിറ്റാമിന്‍ കെ രക്തം വേഗത്തില്‍ കട്ടപിടിക്കുന്നതിന് കാരണമാകുന്നു. ഇത്തരം മരുന്ന് കഴിക്കുന്നവര്‍ ഇലക്കറികള്‍ പരമാവധി ഒഴിവാക്കുക.


ഇരട്ടിമധുരം: ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് മരുന്നുകള്‍ കഴിക്കുമ്പോള്‍ ഇരട്ടി മധുരം പരമവാധി ഒഴിവാക്കുക. ഇതിലടങ്ങിയിട്ടുള്ള കുറഞ്ഞ തോതിലുള്ള പൊട്ടാസ്യം ഹൃദയസ്പന്ദന നിരക്കില്‍ മാറ്റങ്ങള്‍ വരുത്താന്‍ കാരണമാകുന്നു.


പാല്‍: ആന്റിബയോട്ടിക്‌സ് കഴിക്കുമ്പോള്‍ പാല്‍ കഴിക്കുന്നത് ഒഴിവാക്കുക. ചിലരില്‍ ഇത് ക്ഷീണം, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ടെട്രാസൈക്‌ളിന്‍ വിഭാഗത്തില്‍ പെട്ട മരുന്നുകള്‍ കഴിയ്ക്കുമ്പോള്‍ നിര്‍ബ്ബന്ധമായും പാല്‍ ഒഴിവാക്കുക, ഇല്ലെങ്കില്‍ ഇത് അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം.


മധുരനാരങ്ങ: രക്തസമ്മര്‍ദ്ദത്തിനുള്ള മരുന്നുകള്‍ കഴിക്കുമ്പോള്‍ മധുരനാരങ്ങ പോലുള്ള പഴം ഒഴിവാക്കുക. ഇത് രക്തസമ്മര്‍ദ്ദത്തെ കുറച്ച് ദോഷകരമായ അവസ്ഥയിലേക്ക് നയിക്കാം.

 

OTHER SECTIONS